-->
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും നാട്ടില്‍ തിരിച്ചെത്തി. മുംബൈയിലെ കലിന വിമാനത്താവളത്തിലാണ് ഇരുവരും വന്നിറങ്ങിയത്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും കോഹ്ലിയും തമ്മില്‍ ഇന്നു കൂടിക്കാഴ്‌ചയുണ്ടാകുമെന്നാണു സൂചന.
മെസിയും സംഘവും ഇന്നു മുംബൈയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ''ഗോട്ട് ടൂര്‍'' എന്ന ത്രിദിന പരിപാടിക്കായാണു മെസി ഇന്ത്യയിലെത്തിയത്. ലണ്ടനിലാണു കോഹ്ലിയും കുടുംബവും താമസിക്കുന്നത്. ടെസ്‌റ്റ്, ട്വന്റി20 കളില്‍നിന്നു വിരമിച്ച കോഹ്ലി ഏകദിനത്തില്‍ തുടര്‍ന്നു കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു.