Saturday, March 14, 2026 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.46 PM

മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ സമാപനം

ചങ്ങനാശേരി: ഏഴാമത്‌ സംസ്‌ഥാന മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്ന്‌ സമാപനം.
വനിതകളില്‍ രാജ്യാന്തര താരങ്ങളായിരുന്ന മെഴ്‌സിയമ്മ, ഷീബമ്മ, എംപിലി അഗസ്‌റ്റിന്‍, ജയകുമാരി തുടങ്ങിയവരുടെ എറണാകുളം 50 പ്ലസ്‌ കാറ്റഗറിയില്‍ ആലപ്പുഴയെ ((36-16) തോല്‍പ്പിച്ചു കിരീടം നേടി. 40 പ്ലസ്‌ വിഭാഗത്തിലും എറണാകുളം കോഴിക്കോടിനെ (29-8) തോല്‍പ്പിച്ച്‌ കിരീടം നേടി.
പുരുഷ വിഭാഗം സെമി ഫൈനല്‍ മത്സരങ്ങള്‍ രാവിലെയും ഫൈനല്‍ വൈകിട്ടും നടക്കും. പുരുഷ വിഭാഗത്തില്‍ 30 പ്ലസ്‌ കാറ്റഗറിയില്‍ സെമി ഫൈനലില്‍ എറണാകുളം കോഴിക്കോടേതിനെ നേരിടുമ്പോള്‍ കാസര്‍ഗോഡ്‌ തൃശൂരുമായി മാറ്റുരയ്‌ക്കും. 35 പ്ലസ്‌ വിഭാഗത്തില്‍ കോഴിക്കോട്‌ കോട്ടയത്തെയും എറണാകുളം ഇടുക്കിയെയും സെമിയില്‍ നേരിടും.
40 പ്ലസ്‌ വിഭാഗത്തില്‍ കോട്ടയം പാലക്കാടിനെയും എറണാകുളം തൃശൂരിനെയും നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ 30 പ്ലസ്‌ വിഭാഗത്തില്‍ കോഴിക്കോട്‌ ആലപ്പുഴയെയും (42-39) തൃശൂര്‍ കണ്ണൂരിനെയും (53-28) തോല്‍പ്പിച്ചു.

Ads by Google
Saturday 13 Dec 2025 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW