Friday, March 13, 2026 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.46 PM

മുംബൈക്ക്‌ ഒന്നാം ഇന്നിങ്‌സ് ലീഡ്‌

കട്ടക്ക്‌: അണ്ടര്‍ 16 വിജയ്‌ മര്‍ച്ചന്റ്‌ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ മുംബൈക്ക്‌ 81 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 231 റണ്ണിന്‌ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്‌ തുടങ്ങിയ മുംബൈ വിക്കറ്റ്‌ പോകാതെ അഞ്ച്‌ റണ്ണെന്ന നിലയിലാണ്‌. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ 312 റണ്ണാണു നേടിയത്‌.
മുന്‍നിര ബാറ്റര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ അഭിനവ്‌ ആര്‍. നായരുടെ (90) ഉജ്വല ഇന്നിങ്‌സാണ്‌ കേരളത്തെ വലിയ തകര്‍ച്ചയില്‍നിന്നു കരകയറ്റിയത്‌. രണ്ടാം ദിവസം ബാറ്റിങ്‌ തുടങ്ങിയ കേരളത്തിന്‌ 45 റണ്ണെടുക്കുന്നതിനിടെ ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്‌ടമായി. വിശാല്‍ ജോര്‍ജ്‌ 16 റണ്ണും അദിതീശ്വര്‍ പത്ത്‌ റണ്ണെടുത്തും മടങ്ങി.
ടീം സ്‌കോര്‍ 63 ല്‍ നില്‍ക്കേ നായകന്‍ ഇഷാന്‍ എം. രാജും (17) അദൈ്വത്‌ വി നായരും തുടരെയുള്ള പന്തുകളില്‍ പുറത്തായി. 22 റണ്ണെടുത്ത ധീരജ്‌ ഗോപിനാഥ്‌ കൂടി പുറത്തായതോടെ കേരളം അഞ്ചിന്‌ 102 റണ്‍ എന്ന നിലയിലായി. വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന്‌ അഭിനവ്‌ ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ്‌ കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌.
എസ്‌ വി ആദിത്യനൊപ്പം (35) ചേര്‍ന്ന്‌ 63 റണ്ണാണ്‌ അഭിനവ്‌ കൂട്ടിച്ചേര്‍ത്തത്‌. മുകുന്ദ്‌ മേനോന്‍, മുഹമ്മദ്‌ റെയ്‌ഹാന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ അഭിനവ്‌ 57 റണ്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ്‌ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് നീണ്ടില്ല. കാര്‍ത്തിക്‌ കുമാര്‍ മൂന്ന്‌ വിക്കറ്റും യുവ്‌ രാജ്‌ ചേതന്‍ പാട്ടീല്‍, അദൈ്വത്‌ ഭട്ട്‌, വേദാന്ത്‌ ഗോറെ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Saturday 13 Dec 2025 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW