Thursday, March 12, 2026 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.45 PM

പാകിസ്‌താനു വേണ്ടി ചാരവൃത്തി; വ്യോമസേന മുന്‍ഉദ്യോഗസ്‌ഥന്‍ അസമില്‍ അറസ്‌റ്റല്‍

uploads/news/2025/12/815820/in3.jpg

ഗുവാഹത്തി: പാകിസ്‌താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച്‌ വ്യോമസേന മുന്‍ ഉദ്യോഗസ്‌ഥനെ അസം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തേസ്‌പൂരിലെ പാട്യ സ്വദേശി കുലേന്ദ്ര ശര്‍മ്മയാണ്‌ അറസ്‌റ്റിലായത്‌. നിരന്തരമായ നിരീക്ഷണത്തിനും പ്രാഥമിക അന്വേഷണത്തിനും ശേഷമാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തതെന്ന്‌ അസം പോലീസ്‌ അറിയിച്ചു.
പാക്‌ ചാരസംഘടനയുമായി ബന്ധമുള്ള വ്യക്‌തികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടുകയും തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറുകയും ചെയ്‌തതായി അസം പോലീസ്‌ പറയുന്നു. ഏറെ നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും സംശയാസ്‌പദമായ രേഖകള്‍ കണ്ടെടുത്തു. പല ഡേറ്റകളും നശിപ്പിച്ചതായും അവ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും സോണിത്‌പൂരിലെ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ട്‌ ഹരിചരണ്‍ ഭൂമിജ്‌ പറഞ്ഞു.സുഖോയ്‌ 30 സ്‌ക്വാഡ്രണ്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വ്യോമസേനാ സന്നാഹങ്ങള്‍ ഉള്‍പ്പെടുന്ന തേസ്‌പൂരിലെ വ്യോമസേനാ സ്‌റ്റേഷനില്‍ ജൂനിയര്‍ വാറന്റ്‌ ഓഫീസറായി പ്രവര്‍ത്തിച്ചതിനുശേഷം 2002-ാണ്‌ കുലേന്ദ്ര ശര്‍മ വിരമിച്ചത്‌.
പിന്നീട്‌ അദ്ദേഹം തേജ്‌പൂര്‍ സര്‍വകലാശാലയില്‍ കുറച്ചുകാലം ജോലി ചെയ്‌തു. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്‌) യുടെ നിരവധി വകുപ്പുകള്‍ പ്രകാരം ശര്‍മ്മയ്‌ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

Ads by Google
Saturday 13 Dec 2025 11.45 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW