-->
തിരുവനന്തപുരം: ഇത് കൂട്ടായ പരിശ്രമം, കഠിനാദ്ധ്വാനം, മുന്നൊരുക്കം എന്നിവയുടെ വിജയമാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെയാണ്് പ്രതികരണം. യുഡിഎഫ് ക്യാമ്പ് തികഞ്ഞ സന്തോഷത്തിലാണെന്നും കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയ്ക്ക് നന്ദി പറയുന്നതായി സണ്ണിജോസഫ് പറഞ്ഞു.
സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടിയെന്നും എല്‍ഡിഎഫിന്റെ കള്ളപ്രചരണം ജനങ്ങള്‍ തള്ളിക്കളഞ്ഞതായും സണ്ണിജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ആറു കോര്‍പ്പറേഷനുകളില്‍ നാലിലധികം കോര്‍പ്പറേഷനുകളിലും യുഡിഎഫ് വിജയം മുന്നിലെത്തിയിരിക്കുകയാണ്. കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ മുന്നില്‍ എത്തിയ യുഡിഎഫ് തിരുവനന്തപുരവും കോഴിക്കോടും മാത്രമാണ് പിന്നില്‍ നില്‍ക്കുന്നത്.
മുനിസിപ്പാലിറ്റിയില്‍ 55 സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തിയിട്ടുണ്ട്. എല്‍ഡിഎഫ് 27 സീറ്റുകളിലും എന്‍ഡിഎ രണ്ടു സീറ്റുകളിലുമാണ് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്തില്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിലാണ്. ഗ്രാമപഞ്ചായത്തുകളില്‍ 404 സീറ്റുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 80 എണ്ണത്തിലും മുന്നിലാണ്.
എല്‍ഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. എറണാകുളത്തെ മുനിസിപ്പാലിറ്റിയും ഗ്രാമപഞ്ചായത്തും ബ്‌ളോക്ക് പഞ്ചായത്തും കോര്‍പ്പറേഷനും യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു. കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം മാത്രമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഇവിടെ മൂന്നാം സ്ഥാനത്താണ്. അതേസമയം എല്‍ഡിഎഫ് മുന്നിലുള്ള കോഴിക്കോട് 20 സീറ്റുകളില്‍ ലീഡുമായി രണ്ടാമതുണ്ട്.