-->
തിരുവനന്തപുരം: കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുന്നു. നഗരസഭയിലും കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് മുന്നേറ്റമാണ്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയിരിക്കുന്നത്. അതേസമയം കോര്‍പ്പറേഷനുകളില്‍ തൃശൂരില്‍ എന്‍ഡിഎയും തിരുവനന്തപുരത്ത് യുഡിഎഫും മുന്നിലാണ്.
നഗരസഭകളിലും എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ്. 16 എല്‍ഡിഎഫും 14 യുഡിഎഫും മുന്നിലാണ്. അഞ്ചിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു. കോര്‍പ്പറേഷനില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത് ഒരിടത്ത് എന്‍ഡിഎയും മുന്നില്‍ നില്‍ക്കുന്നു. ജില്ലാ പഞ്ചായത്തില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് മുന്നിലാണ്. മൂന്നിടത്ത് യുഡിഎഫും മുന്നിലാണ്.
ബ്‌ളോക്ക് പഞ്ചായത്തില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും അഞ്ചിടത്ത് യുഡിഎഫും നില്‍ക്കുമ്പോള്‍. ഗ്രാമപഞ്ചായത്തില്‍ 24 ഇടത്ത് എല്‍ഡിഎഫും 20 ഇടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും മുന്നിലാണ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. ആറിടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം തുടരുമ്പോള്‍ ബിജെപിയും എല്‍ഡിഎഫും ഓരോ ഇടത്തും മുന്നേറ്റം തുടരുന്നു.