-->
പൊതുവെ മണിക്കുറുകളോളം സമയമെടുത്ത് ഒരുങ്ങുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍ അടിപൊളി വസ്ത്രമണിഞ്ഞ് മുടി ജെല്ല് തേച്ച് ചീകി ഒതുക്കി നടക്കാന്‍ ജെന്‍ സി പെണ്‍കുട്ടികളെ കിട്ടില്ല . ഇവര്‍ക്കിഷ്ടം ബാഗി ജീന്‍സുകളും ലൂസ് ഹൂഡികളുമാണ്. സമൂഹം കെട്ടിപ്പടുത്ത ക്ലീന്‍ ഗേള്‍ ലുക്കിനോട് ഗുഡ് ബൈ പറയുകയാണിവര്‍. പൊതു ഇടങ്ങളിലേക്ക് അണിഞ്ഞ് ഒരുങ്ങാന്‍ മണിക്കൂറുകള്‍ വേണ്ട . ഒരുങ്ങാന്‍ ഇഷ്ടപ്പെടാത്തത് മടിയന്മാരായത് കൊണ്ടല്ല പിന്നെയോ?
അങ്ങനെ ആണെന്ന് പറഞ്ഞാലും മുന്‍വിധികള്‍ പറയുന്നവരോട് തര്‍ക്കിച്ചു നില്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. തങ്ങളേക്കാള്‍ വലിയ ടീഷര്‍ട്ടുകളും , അലസമായി കെട്ടിവെച്ച മുടിയുമെല്ലാം ലുക്കിന്റെ ഭാഗമാണ്. മുഖകുരുക്കളും മുഖത്ത് വരുന്ന പാടുകളിലും കണ്ണിനു താഴെ വരുന്ന കറുപ്പ് നിറവും ആലോചിച്ചു ഇവര്‍ക്ക് ടെന്‍ഷനില്ല. അവ മറയ്ക്കാന്‍ ഉള്ള വില കൂടിയ ഉല്പന്നങ്ങള്‍ക്ക് പിന്നാലെ ഓടി ശീലിച്ചിട്ടുമില്ല. തേച്ചു മിനുക്കിയ വസ്ത്രങ്ങള്‍ ഇട്ട് നടക്കുന്ന ക്ലീന്‍ ഗേള്‍ ലുക്ക് ആരാധകരെ ഇത് പാടെ നിരാശരാകുന്നുണ്ട്.
മാത്രമല്ല ആഡംബര വസ്ത്രങ്ങളോടോ വിലകൂടിയ മേക്കപ്പുകളോടോ താല്പര്യം കാണിക്കാത്ത ഈ ലേസി ഗേള്‍ ലുക്ക് കണ്ട് അവരെ ചെറുതാകേണ്ട. സ്വയം സ്‌നേഹിക്കാനും യാഥാര്‍ത്ഥങ്ങളെ ആഘോഷമാകാനുമാണ് ഇവര്‍ പറയുന്നത് . മുഖം മൂടികള്‍ ഇല്ലാതെ സ്വയം തിരിച്ച അറിഞ്ഞു കൊണ്ട് ലോകത്തെ സമീപിക്കുക എന്ന ആശയം കൂടി ഇവര്‍ മുന്നോട്ട് വെക്കുന്നു. സ്വന്തം ഇമേജില്‍ ഒരു അപകര്‍ഷത ബോധം ഉണ്ടാവേണ്ടതില്ല എന്നത് കൊണ്ടാണ് ഈ അലസമായ ഫാഷന്‍ ട്രെന്‍ഡിങ് ആയത്.