-->
വിവോയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ വിവോ X300, വിവോ X300 പ്രോ എന്നിവയുടെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഉപയോക്താക്കള്‍ക്ക് വിവോ X300 വാങ്ങാന്‍ സാധിക്കും. ഇതിന്റെ 12ജിബി + 256ജിബി മോഡലിന് 75,999 രൂപയും, 12ജിബി + 512ജിബി മോഡലിന് 81,999 രൂപയും, 16ജിബി + 512ജിബി മോഡലിന് 85,999 രൂപയുമാണ് വില. വില്‍പ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, ബണ്ടില്‍ ഡീലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രൊമോഷണല്‍ ഓഫറുകള്‍ വിവോ X300 5ജിക്ക് ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്.
SBI, HDFC, Kotak, IDFC ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ 10% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക്/ ഡിസ്‌കൗണ്ട് ലഭ്യമാണ്. അതായത് ഏകശേം 7600 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് വിവോ X300 5ജിക്ക് ഇപ്പോള്‍ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ അടിസ്ഥാന മോഡല്‍ 68,399 രൂപ പ്രാരംഭ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. കൂടാതെ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് ലോഞ്ച് ഓഫറിന്റെ ഭാഗമായി ഒരു വര്‍ഷത്തെ എക്സ്റ്റന്റഡ് വാറന്റിയും ലഭ്യമാകും.
വ്യവസ്ഥകള്‍ക്ക് വിധേയമായി 60% വരെ ബൈബാക്ക് മൂല്യം ലഭ്യമാണ്. 10% വരെ V-അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ് ആണ് മറ്റൊരു ആനുകൂല്യം. ഇവ കൂടാതെ V-ഷീല്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനില്‍ 70% ഡിസ്‌കൗണ്ടും ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ ഫോണിനൊപ്പം വിവോ TWS 3e ഇയര്‍ബഡുകള്‍ വെറും 1,499 രൂപയ്ക്ക് വാങ്ങാം. ടെലിഫോട്ടോ എക്‌സ്റ്റെന്‍ഡര്‍ കിറ്റിനൊപ്പം (18,999 രൂപ) X300 സീരീസ് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 4,000 രൂപ ബണ്ടില്‍ ഡിസ്‌കൗണ്ടും 10% വരെ അധിക ഇന്‍സ്റ്റന്‍ഡ് ക്യാഷ്ബാക്കും ലഭിക്കും. എലൈറ്റ് ബ്ലാക്ക്, മിസ്റ്റ് ബ്ലൂ, സമ്മിറ്റ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ വിവോ X300 5ജി വാങ്ങാനാകും.
വിവോ X300 5ജി പ്രധാന ഫീച്ചറുകള്‍ - 1/4' സാംസങ് HPB സെന്‍സറുള്ള 200MP മെയിന്‍ ക്യാമറ (f/1.68 അപ്പേര്‍ച്ചര്‍, OIS), 1/2.76' സാംസങ് JN1 സെന്‍സറുള്ള 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), 50MP 1/1.95' സോണി LYT602 ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.57 അപ്പേര്‍ച്ചര്‍, OIS), 3x ഒപ്റ്റിക്കല്‍ സൂം, ടെലിഫോട്ടോ മാക്രോ, Zeiss T* കോട്ടിംഗ്, ZEISS ഒപ്റ്റിക്‌സ്, V3+ ഇമേജിംഗ് ചിപ്പ്. f/2.0 അപ്പേര്‍ച്ചറുള്ള 50MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ, Zeiss 2.35x ടെലികണ്‍വെര്‍ട്ടര്‍ പിന്തുണ, ഒക്ട-കോര്‍ ഡൈമെന്‍സിറ്റി 9500 3nm പ്രോസസര്‍, ആം മാലി-ജി1 അള്‍ട്രാ MC12 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ്, 90W അള്‍ട്രാ-ഫാസ്റ്റ് ഫ്‌ലാഷ് ചാര്‍ജിംഗ്, 40W വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, 6040mAh ബാറ്ററി എന്നിവ ഇതിലുണ്ട്.