Wednesday, March 11, 2026 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.10 PM

17 സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഷവോമി

xiaomi-17-

ഷവോമി തങ്ങളുടെ ഷവോമി 17 സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഷവോമി 17 സീരീസില്‍ ഷവോമി 17, 17 പ്രോ, 17 പ്രോ മാക്‌സ് എന്നീ മൂന്ന് മോഡലുകള്‍ കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഒരു മോഡല്‍ കൂടി ഇതേ സീരീസില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഷവോമി 17 അള്‍ട്ര (Xiaomi 17 Ultra) എന്നാണ് വരാന്‍ പോകുന്ന മോഡലിന്റെ പേര്. ഡിസംബര്‍ 26 ന് ഷവോമി 17 അള്‍ട്ര ലോഞ്ച് ചെയ്‌തേക്കുമെന്ന് ടിപ്സ്റ്റര്‍ സ്മാര്‍ട്ട്പിക്കാച്ചു വെയ്ബോ പോസ്റ്റില്‍ പറയുന്നു.

ഷവോമി 17 അള്‍ട്രയുടെ ലോഞ്ച് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നത് വരാന്‍ പോകുന്ന പുതിയ പ്രീമിയം മോഡലിന്റെ പ്രീ ബുക്കിങ് അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും എന്നാണ്. മാത്രമല്ല, ബുക്കിംഗ് ആരംഭിച്ച് 10 ദിവസത്തിന് ശേഷം അതിന്റെ വില പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷവോമി 17 അള്‍ട്ര 12ജിബി, 16ജിബി റാം വേരിയന്റുകളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്, ഇതിന്റെ പ്രാരംഭ വില ഏകദേശം 85,000 രൂപയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട ഷവോമി 15 അള്‍ട്രയുടെ 12ജിബി + 256ജിബി വേരിയന്റിന് ഏകദേശം 82,699 രൂപയും 16ജിബി + 1ടിബി വേരിയന്റിന് ഏകദേശം 99,199 രൂപയുമാണ് വില.

ഷവോമി 17 അള്‍ട്രയുടെ ഫീച്ചറുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ലീക്ക് റിപ്പോര്‍ട്ടുകള്‍ ചില വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് പ്രകാരം, ക്വാല്‍ക്കോമിന്റെ ഏറ്റവും പുത്തന്‍ കരുത്തന്‍ ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 കരുത്തിലാകും ഈ ഫോണ്‍ എത്തുക. ശക്തമായ എഐ ഫീച്ചറുകള്‍ക്കായി ഹെക്സഗണ്‍ NPU-വും മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിക്കായി X85 5G മോഡം RF സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

ശക്തമായ പെര്‍ഫോമന്‍സിന് ഏറ്റവും മികച്ച പ്രോസസര്‍ നല്‍കിയിരിക്കുന്നത് പോലെ അതിശക്തമായ ക്യാമറ ഫീച്ചറുകളും ഷവോമി 17 അള്‍ട്ര അവതരിപ്പിക്കും. ഇതില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്. 1 ഇഞ്ച് 50MP OmniVision OV50X മെയിന്‍ ക്യാമറയും 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും 50MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും അടങ്ങുന്നതാകും ഷവോമി 17 അള്‍ട്രയിലെ റിയര്‍ ക്യാമറ സജ്ജീകരണം. കൂടാതെ സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനുമായി 50MP ഫ്രണ്ട് ക്യാമറയും ഈ അള്‍ട്ര മോഡലില്‍ പ്രതീക്ഷിക്കുന്നു.

Ads by Google
Ads by Google
TRENDING NOW