-->
നിലവിലുള്ള സ്റ്റോക്കുകളെല്ലാം വിറ്റഴിക്കുവാനായി ഗ്രാന്‍ഡ് വിറ്റാരയില്‍ കിടിലന്‍ ഇയര്‍ എന്‍ഡ് ഓഫറുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. 2.40 ലക്ഷം വരെയുള്ള ആനുകൂല്യങ്ങളോടെയാണ് എസ്യുവി ഇപ്പോള്‍ വിറ്റഴിക്കുന്നത്. ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ്-വാറന്റി കവറേജ് ഉള്‍പ്പെടെയാണ് വാഹനം വാങ്ങാനാവുക. എന്നാല്‍ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ഓഫറില്‍ വ്യത്യാസവും ഉണ്ടാകും.
2022-ലാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് മാരുതി സുസുക്കി രൂപംകൊടുക്കുന്നത്.
വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്, വെന്റിലേറ്റഡ് സീറ്റുകള്‍, ക്ലാരിയോണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം, സുസുക്കി കണക്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും എസ്യുവിയിലുണ്ട്. നിലവില്‍ 10.77 ലക്ഷം രൂപ മുതല്‍ 20.22 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ മിഡ്-സൈസ് എസ്യുവിക്ക് വരുന്ന എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 1.5 സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഗ്രാന്‍ഡ് വിറ്റാരയുടെ ഹൃദയം. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് വന്നാല്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 102 bhp കരുത്തില്‍ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്.
5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ഈ എഞ്ചിന്‍ തെരഞ്ഞെടുക്കാനാവുന്നത്. ഇതിനൊപ്പം സിഎന്‍ജി പവര്‍ട്രെയിന്‍, ഓള്‍-വീല്‍ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് 113 bhp പവറില്‍ 122 Nm ടോര്‍ക്ക് വരെ നല്‍കാനും കഴിയും. eCVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. മൈലേജാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് 27.97 കിലോമീറ്റര്‍ മൈലേജും മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകള്‍ക്ക് 19.38 കിലോമീറ്ററും സിഎന്‍ജി 26.6 കിലോമീറ്റര്‍ മൈലേജുമാണ് മാരുതി പറയുന്നത്.