Wednesday, March 11, 2026 Last Updated 46 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 12.07 PM

CVO സ്ട്രീറ്റ് ഗ്ലൈഡ് പുറത്തിറക്കി ഹാര്‍ലി ഡേവിഡ്സണ്‍ ; വില 63.03 ലക്ഷം രൂപ

harley-davidson-

ഹാര്‍ലി ഡേവിഡ്സണ്‍ ഇപ്പോള്‍ തങ്ങളുടെ ഏറ്റവും പ്രീമിയം ബൈക്കുകളില്‍ ഒന്നായ CVO സ്ട്രീറ്റ് ഗ്ലൈഡ് പുറത്തിറക്കിയിരിയ്്ക്കുകയാണ്. 63.03 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ കിടിലന്‍ ബൈക്ക് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഹാര്‍ലി മോഡലുകളില്‍ CVO റോഡ് ഗ്ലൈഡിന് ശേഷം രണ്ടാമത്തെ ഏറ്റവും വിലയേറിയ ബൈക്ക് കൂടിയാണിത്. ബ്രാന്‍ഡിന്റെ CVO (Custom Vehicle Operations) ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഈ ബൈക്ക് ഫാക്ടറിയില്‍ തന്നെ പ്രത്യേകം ഡിസൈന്‍ ചെയ്ത പെയിന്റ്, മികച്ച മെറ്റീരിയലുകള്‍, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ എന്നിവയോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രവുമല്ല ഇത് സ്റ്റാന്‍ഡേര്‍ഡ് സ്ട്രീറ്റ് ഗ്ലൈഡിന്റെ കൂടുതല്‍ പ്രീമിയവും ശക്തമാവുമായ വേര്‍ഷനാണ്. കൂടാതെ ഹാര്‍ലിയുടെ പ്രശസ്തമായ ബാറ്റ്വിംഗ് ഫെയറിംഗും ബാഗര്‍ സ്‌റ്റൈലും ബൈക്കില്‍ ഉള്‍പ്പെടുന്നുണ്ട്.

ശക്തമായ എഞ്ചിന്‍, മെച്ചപ്പെടുത്തിയ സസ്പെന്‍ഷന്‍, മികച്ച ബ്രേക്കുകള്‍, ഉയര്‍ന്ന ഗുണമേന്മയുള്ള പെയിന്റ്, മികച്ച സ്പീക്കറുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ തുടങ്ങിയ നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകളും ഇതില്‍ ലഭിക്കും. ദൈര്‍ഘ്യമേറിയ യാത്രകളില്‍ കൂടുതല്‍ കംഫര്‍ട്ടും സ്റ്റബിലിറ്റിയും നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ളതിനാല്‍ യാത്രാ പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന ബൈക്കായി മാറും. മോഡലിന് ശക്തി നല്‍കുന്നത് പുതിയ മില്‍വാക്കി-എയ്റ്റ് (Milwaukee-Eight) 121 V-ട്വിന്‍ എഞ്ചിനാണ്. 1,982 സിസി ശേഷിയുള്ള ഈ വലിയ എഞ്ചിന്‍ സാധാരണ സ്ട്രീറ്റ് ഗ്ലൈഡില്‍ ലഭിക്കുന്ന 117ci എഞ്ചിനേക്കാള്‍ ശക്തവും മെച്ചപ്പെട്ടതുമാണ്. മാത്രവുമല്ല ഈ എഞ്ചിന്‍ 4,500 ആര്‍പിഎമ്മില്‍ 115 bhp പവറും 3,000 ആര്‍പിഎമ്മില്‍ 189 Nm ടോര്‍ക്കും നല്‍കും. അതായത് കുറഞ്ഞ ആര്‍പിഎമ്മില്‍ പോലും കൂടുതല്‍ ശക്തി ലഭിക്കുന്നുണ്ട്. ഇത് സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉപയോഗിച്ച് 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

സ്ട്രീറ്റ് ഗ്ലൈഡിന്റെ അടിസ്ഥാന ഫ്രെയിം ഇതിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബ്രേക്കുകള്‍, സസ്പെന്‍ഷന്‍ മുതലായവ കൂടുതല്‍ പ്രീമിയം ആയി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വശത്ത് ബ്രെംബോയുടെ 4-പിസ്റ്റണ്‍ റേഡിയലി മൗണ്ടഡ് ബ്രേക്ക് കാലിപറുകള്‍ നല്‍കിയിരിക്കുന്നു. ഇത് ബൈക്ക് വേഗത്തില്‍ ഓടിക്കുമ്പോഴും സുരക്ഷിതമായി നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പിന്നിലെ സസ്പെന്‍ഷനില്‍ റിമോട്ട് ഉപയോഗിച്ച് പ്രീലോഡ് ക്രമീകരിക്കാനുള്ള സൗകര്യവും ലഭിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരന്‍ കൂടെയുണ്ടായാലും ലഗേജ് കൂടിയാലും റൈഡറിന് അനുസരിച്ച് സസ്പെന്‍ഷന്‍ ക്രമീകരിക്കാന്‍ എളുപ്പമാണ്. പൂര്‍ണ്ണമായി ഇന്ധനം നിറച്ചാല്‍ CVO സ്ട്രീറ്റ് ഗ്ലൈഡിന്റെ ഭാരം 380 കിലോഗ്രാമാണ്. അതിനാല്‍ ഇത് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഭാരമുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ്. 22.7 ലിറ്റര്‍ ശേഷിയുള്ള വലിയ ഇന്ധന ടാങ്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ ഉചിതമാക്കുന്നു. ഭാരം വളരെ കൂടുതലാണെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ വേണ്ടി ഹാര്‍ലി 680 mm എന്ന കുറഞ്ഞ സീറ്റ് ഉയരവും 140 mm ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW