-->
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. അന്നേ ദിവസം ഏറെ വ്യത്യസ്തമാക്കാന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും പുതുതലമുറ. ഇപ്പോഴിതാ വിവാഹദിനത്തില്‍ ഭര്‍തൃവീട്ടിലക്ക് സ്വന്തമായി കാറോടിച്ചു പോകുന്ന ഒരു യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. വിവാഹദിനത്തിലെ ഭാരമുള്ള വസ്ത്രവും ആഭരണങ്ങളും കൊണ്ട് നടക്കാന്‍ പോലും ബുദ്ധിമുട്ടുന്നവരുണ്ട്. എന്നാല്‍ വിവാഹ വസ്ത്രത്തില്‍ കാര്‍ െ്രെഡവ് ചെയ്താണ് ഭാവ്‌നി തല്‍വാര്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നത്.
ചുവപ്പ് ലഹങ്ക അണിഞ്ഞ് ഭാവ്‌നി െ്രെഡവിങ് സീറ്റിലേക്കു കയറുന്നതില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഭാവ്‌നിയുടെ സമീപത്ത് ചെറുചിരിയോടെയിരിക്കുന്ന ഭര്‍ത്താവിനെയും കാണാം. 'കാറില്‍ കയറൂ, വീട്ടില്‍ പോകാന്‍ സമയമായി' എന്ന് ഭാവ്‌നി തമാശ രൂപേണ ഭര്‍ത്താവിനോട് പറയുന്നതും കേള്‍ക്കാം. 'റാം റാം വീട്ടിലെത്തിയാല്‍ മതി' എന്ന് പറഞ്ഞാണ് യുവാവ് വാഹനത്തില്‍ കയറുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ഭാവ്‌നിയുടെ ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ചിലര്‍ ഭാവ്‌നിയുടെ ധൈര്യത്തെ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ അവരുടെ വിവാഹത്തിലും ഈ രീതി പിന്തുടരുമെന്ന് കമന്റ് ചെയ്തു. ഇത് എല്ലാ വധുക്കള്‍ക്കും പ്രചോദനമാണ്. സ്വാതന്ത്യ്രത്തിന്റെ അടയാളമാണ്. എന്നിങ്ങനെയും കമന്റുകള്‍ എത്തി.