Thursday, March 12, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Dec 2025 11.30 PM

ഇന്‍ഡിഗോ വിമാന കമ്പനിയെ ട്രോളി പറക്കും ഓട്ടോറിക്ഷ

മുംബൈ: രാജ്യത്ത്‌ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കി യാത്രക്കാര്‍ക്ക്‌ അസൗകര്യം സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന വിമാന കമ്പനിയെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകയാണ്‌ പൊതുജനം. വളരെയധികം ചിരി പടര്‍ത്തുന്ന ഹാസ്യാത്മകമായ ട്രോളുകളാണ്‌ കമ്പനി നേരിടുന്നത്‌. ഇന്‍ഡിഗോ വിമാനത്തിന്റെ നിറത്തിലും രൂപത്തിലും റോഡിലൂടെ എത്തി പറന്നു പോകുന്ന ഓട്ടോറിക്ഷയുടെ എ.ഐ. വീഡിയോയാണ്‌ ഏറ്റവും പുതിയ ട്രോള്‍.
ഉള്ളടക്ക സ്രഷ്‌ടാവ്‌ ശൈലേന്ദ്ര സി്‌ പങ്കിട്ട, എ.ഐയില്‍ (നിര്‍മിത ബുദ്ധി) ജനറേറ്റ്‌ചെയ്‌ത വീഡിയോയില്‍, അദ്ദേഹം ഒരു ഇന്‍ഡിഗോ വിമാനം പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്‌ത ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത്‌ കാണിക്കുന്നു.വിമാന ശൈലിയിലുള്ള ചിറകുകളും ഒരു ടെയില്‍ റഡ്‌ഡറും ഉണ്ട്‌. കൂടാതെ വിമാനക്കമ്പനിയുടെ വിഖ്യാതമായ നീലയും വെള്ളയും നിറത്തിലുള്ള ഡിസൈനും വാഹനത്തിലുണ്ട്‌. സിങ്‌ ഓട്ടോ ഓടിക്കുന്നു, കൈകള്‍കൊണ്ട്‌ ഒരു തംബ്‌സ്‌-അപ്പ്‌ കാണിക്കുകയും തുടര്‍ന്ന്‌ വാഹനം നിലത്തുനിന്ന്‌ ഉയര്‍ന്ന്‌ ആകാശത്തേക്ക്‌ ഉയരുന്നുതും കാഴ്‌ചക്കാരെ ഒരുപോലെ രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു.വ്യവസായി ഹര്‍ഷ്‌ ഗോയങ്ക വീഡിയോ എക്‌സില്‍ പങ്കിട്ടു. ''ഇന്‍ഡിഗോയുടെ പുതിയ ഫ്ലീറ്റ്‌: കാലതാമസമില്ല, വഴിതിരിച്ചുവിടലുകളില്ല.... വളരെ ന്യായയുക്‌തമാണ്‌'' എന്ന്‌ അദ്ദേഹം കുറിച്ചു.

Ads by Google
Thursday 11 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW