-->
ഭോപ്പാല്‍: പട്ടികവര്‍ഗ വിഭാഗങ്ങളെ സിവില്‍ ജഡ്‌ജിമാരാക്കുന്നത് ഹൈക്കോടതി തടയുന്നെന്ന് ഐ.എ.എസ്. ഉദ്യോഗസ്‌ഥന്‍ സന്തോഷ് വെര്‍മ . ബ്രാഹ്‌മണ സ്‌ത്രീകളെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണു പുതിയ വിവാദം.മധ്യപ്രദേശ് പട്ടികജാതി, പട്ടികവര്‍ഗ ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും അസോസിയേഷന്‍ എ.ജെ.ജെ.എ.കെ.എസ്. പ്രസിഡന്റ് കൂടിയാണ് വെര്‍മ.എ.ജെ.ജെ.എ.കെ.എസ്. പരിപാടിയില്‍നിന്നുള്ള ഒരു വീഡിയോയിലുടെയാണു വെര്‍മയുടെ പരാമര്‍ശങ്ങള്‍ പൊതുയിടത്ത് എത്തിയത്.
'പട്ടികവര്‍ഗ കുട്ടികള്‍ സിവില്‍ ജഡ്‌ജിമാരാകുന്നത് തടയുന്നത് മറ്റാരുമല്ല, ഹൈക്കോടതിയാണ്,ബി.ആര്‍. അംബേദ്‌കറുടെ ഭരണഘടന പാലിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന അതേ ഹൈക്കോടതിയാണിതെന്നും അദ്ദേഹം പറയുന്നു.'സമീപകാല പരീക്ഷകളില്‍ എസ്.സി, എസ്.ടി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തില്ല. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയില്ലെന്ന് അവര്‍ പറയുന്നു. നമ്മുടെ സമുദായത്തില്‍നിന്നുള്ള ഒരാള്‍ക്ക് ഐ.എ.എസ്, ഐ.പി.എസ്, ഡെപ്യൂട്ടി കലക്‌ടര്‍, ഡി.എസ്.പി ആകാന്‍ കഴിയും, പക്ഷേ സിവില്‍ ജഡ്‌ജിയാകാന്‍ കഴിയില്ല. ഏത് തരത്തിലുള്ള യോഗ്യതാ മാനദണ്ഡമാണ് ഇതിനെ തടയുന്നത്?നമ്മുടെ ഹൈക്കോടതിയാണ് ഇത് ചെയ്യുന്നത്. നീതി ആവശ്യപ്പെടുന്ന അതേ ഹൈക്കോടതിയില്‍നിന്നാണ് ഞങ്ങള്‍ ഇതു നേരിടുന്നത്.എസ്.സി, എസ്.ടി സമൂഹത്തിന്റെ 'വംശാവലി' ജുഡീഷ്യറിയില്‍നിന്നു തുടച്ചുനീക്കപ്പെടുകയാണെന്ന് സന്തോഷ് വെര്‍മ പറഞ്ഞു. വെര്‍മക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധം നടത്തുമെന്നു ബ്രാഹ്‌മണ സമാജ് യുണൈറ്റഡ് ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.'