-->
മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ പുതിയ തലമുറ GLB ലക്ഷ്വറി എസ്യുവി അവതരിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബര്‍ 10-ന് പുറത്തിറങ്ങിയ ഈ 7 സീറ്റര്‍ വാഹനം ICE, EV പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025-ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പന നിര്‍ത്തിയ മുന്‍തലമുറ GLB, പുതിയ മോഡലായ CBU വഴി തിരിച്ചെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. CLA സീരീസിന് ഉപയോഗിക്കുന്ന മെര്‍സിഡസിന്റെ MMA പ്ലാറ്റ്ഫോമിലാണ് പുതിയ GLB ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ആഗോളതലത്തില്‍ രണ്ട് ഇലക്ട്രിക് വേരിയന്റുകളിലും ഒരു മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനത്തിലും എസ്യുവി ലഭ്യമാകും. ഇന്ത്യയില്‍, 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ പവര്‍ട്രെയിനുമായിട്ടാവും GLB ആദ്യം എത്തുക. മുന്‍വശത്ത് കണക്റ്റഡ് DRL-കളോടുകൂടിയ ത്രീ-പോയിന്റഡ് സ്റ്റാര്‍ LED ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഉയരമുള്ള നോസ്, വലിയ ഗ്രില്‍ എന്നിവയെല്ലാം നല്‍കിയിട്ടുണ്ട്. ICE പതിപ്പുകളില്‍ ചെറിയ ക്രോം സ്റ്റാറുകള്‍ കാണാം. കട്ടിയുള്ള D-പില്ലറും റാപ്പറൗണ്ട് ഗ്ലാസും സവിശേഷതയാണ്.
പിന്‍ഭാഗത്തേക്ക് നോക്കിയാല്‍ സ്റ്റാര്‍ ആകൃതിയിലുള്ള LED സിഗ്‌നേച്ചറുകളോടുകൂടിയ ഇന്‍വെര്‍ട്ടഡ് കണക്റ്റഡ് ടെയില്‍ ലാമ്പുകളുണ്ട്. CLA-യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇന്റീരിയറില്‍ പ്രീമിയം ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡും മിക്ക ഫീച്ചറുകളും നിയന്ത്രിക്കുന്ന മൂന്ന് കണക്റ്റഡ് MBUX ടച്ച്സ്‌ക്രീനുകളും കാണാം. സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകളും ലൈറ്റിംഗോടു കൂടിയ പനോരമിക് സണ്‍റൂഫും ഇന്റീരിയറിന്റെ ഭംഗി വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ്. 16 സ്പീക്കറുകളുള്ള പ്രീമിയം ബര്‍മെസ്റ്റര്‍ 3D സറൗണ്ട് സിസ്റ്റമാണ് GLB-യില്‍ നല്‍കിയിരിക്കുന്നത്.
Guard 360 സുരക്ഷാ സ്യൂട്ട് ഉള്‍പ്പെടുന്ന ഈ മോഡലിന്റെ ഇന്റീരിയറിനെ ആഡംബരവും ടെക്‌നോളജി കൊണ്ട് മികച്ചതാക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് സുഖകരവും സുരക്ഷിതവുമായ ഒരനുഭവമാണ് ഉറപ്പാക്കുന്നത്. പുതിയ മെര്‍സിഡസ് GLB-യില്‍ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനും 8-സ്പീഡ് DCT ഗിയര്‍ബോക്‌സും ചേര്‍ന്ന 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ സെറ്റപ്പ് ലഭ്യമാകും.
EV വേരിയന്റ് പുറത്തിറക്കിയ ശേഷം പൂര്‍ണ്ണ സ്‌പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്താനാണ് മെര്‍സിഡീസ് ബെന്‍സ് പദ്ധതിയിടുന്നത്.
ഈ ഹൈബ്രിഡ് ഓപ്ഷന്‍ ഇന്ത്യ പോലുള്ള വിപണിയില്‍ വലിയ സ്വീകാര്യത നേടും എന്ന് കമ്പനിക്ക് വളരെ വ്യക്തമായിഅറിയാം. പുതിയ മെര്‍സിഡസ് GLB EV-ക്ക് 85kWh ബാറ്ററി പാക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 631 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്റ്റാന്‍ഡേര്‍ഡ് 2WD വേരിയന്റ് 272 hp കരുത്തും 335 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. AWD വേരിയന്റായ GLB 350 4Matic-ന് 353 hp കരുത്തും 515 Nm ടോര്‍ക്കുമാണ്.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് കേവലം 5.5 സെക്കന്‍ഡ് കൊണ്ട് എത്താന്‍ സാധിക്കും. ഇവി മോഡലിന് 614 km റേഞ്ചാണ് അവകാശപ്പെടുന്നത്.