Saturday, March 14, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 08.05 PM

ഏകദിന റാങ്കിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ ; വിരാട് കോലി തൊട്ടുപിന്നില്‍

uploads/news/2025/12/815292/2.jpg
photo- face book

ദുബായ് : ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ ഓപ്പണര്‍ രോഹിത് ശർമ. 781 റേറ്റിംഗ് പോയന്‍റുമായാണ് രോഹിത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് തകര്‍പ്പന്‍ മുന്നേറ്റം. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്‌ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്‌ലിയെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.

പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ചില്ലെങ്കിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുതിയ റാങ്കിംഗില്‍ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. പരിക്കുമൂലം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം താഴേക്കിറങ്ങി പതിനൊന്നാം സ്ഥാനത്തായി. രണ്ട് അര്‍ധസെഞ്ചുറികളുമായി ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു കെ എല്‍ രാഹുല്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് 12-ാം സ്ഥാനത്തെത്തി. ഓള്‍ റൗണ്ടര്‍മാരില്‍ ടോപ് 5ല്‍ ഇന്ത്യൻ താരങ്ങളാരുമില്ല. പത്താം സ്ഥാനത്തുള്ള അക്സര്‍ പട്ടേല്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യൻ താരം. രവീന്ദ്ര ജഡേജ പതിനൊന്നാം സ്ഥാനത്താണ്.

ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് സ്ഥാനം ഉയര്‍ന്ന് മൂന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ മൂന്ന് കളികളില്‍ 9 വിക്കറ്റാണ് കുല്‍ദീപ് നേടിയത്. പേസര്‍ മുഹമ്മദ് സിറാജ് നാലു സ്ഥാനം താഴേക്കിറങ്ങി 21-ാം സ്ഥാനത്തായപ്പോള്‍ രവീന്ദ്ര ജഡേ രണ്ട് സ്ഥാനം നഷ്ടമാക്കി പതിനാറാം സ്ഥാനത്തേക്ക് വീണു

Ads by Google
Wednesday 10 Dec 2025 08.05 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW