-->
ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ലാന്‍ഡ് ചെയ്ത് വിമാനം. ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു ചെറുവിമാനം ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ലാന്‍ഡ് ചെയ്യുന്നതും പിന്നീട് റോഡിലേക്കിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഫ്‌ളോറിഡയിലെ ബ്രെവാര്‍ഡ് കൗണ്ടിയിലുള്ള ഇന്റര്‍സ്‌റ്റേറ്റ് 95 ലാണ് തിങ്കളാഴ്ച അപകടം നടന്നത് എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. വിവിധ യുഎസ് മാധ്യമങ്ങളും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നതായി കാണാം.
ഒരു അടിയന്തര സാഹചര്യം വന്നതുകൊണ്ടാണ് വിമാനത്തിന് തിരക്കേറിയ ഹൈവേയിലേക്ക് ലാന്‍ഡ് ചെയ്യേണ്ടതായി വന്നത് എന്നാണ് ബ്രെവാര്‍ഡ് കൗണ്ടി ഫയര്‍ റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോഡില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വിമാനം. എന്നാല്‍, ആ സമയത്ത് അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്രയ്ക്ക് മുകളിലേക്കാണ് വിമാനം ഇറങ്ങിയത്. പിന്നീടാണ്, ഇത് റോഡിലേക്ക് നീങ്ങിയത്.
57 കാരനായ ഒരാളാണ് ആ സമയത്ത് കാറോടിച്ചിരുന്നത്. അദ്ദേഹത്തിന് സംഭവത്തില്‍ പരിക്കേറ്റു, പിന്നീട് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം കാറിന് മുകളില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്ന വിമാനത്തിലെ പൈലറ്റായ 27 കാരനും കൂടെയുണ്ടായിരുന്ന ആളും പരിക്കേല്ക്കാതെ സംഭവത്തില്‍ രക്ഷപ്പെട്ടു എന്നാണ് ഫ്‌ളോറിഡ ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പിന്നീട്, ഈ വിമാനവും കാറും ഇവിടെ നിന്നും മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്ത് ഗതാഗതവും ഏറെനേരം തടസപ്പെട്ടു. സംഭവത്തില്‍ എന്തായാലും വിശദമായ അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
"And boom... front tire just goes right onto the car that's right in front of us. It was so scary."Jaw-dropping video of the I95 Plane Crash-- @MeghanMoriarty_ talks with the videographer at 4 on @wesh. pic.twitter.com/LuxVoXSNs4— Mike Hanson (@MikeWESH_2) December 9, 2025