-->
ഭാര്യ റീബയുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പ് പങ്കുവച്ച് ആര്‍ജെയും നര്‍ത്തകനുമായ ആര്‍ജെ അമന്‍. മോശം ഭൂതകാലത്തില്‍ നിന്നും തന്നെ മോചിപ്പിച്ചവളാണ് റീബ എന്ന് അമര്‍ പറയുന്നു.
'' എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍.. ഞാന്‍ ഏറ്റവും ആരാധിക്കുന്ന സ്ത്രീ. നീ എനിക്ക് ശരിയായ പാത കാണിച്ച് തന്നു. എന്റെ ഏറ്റവും മോശം ഭൂതകാലത്തില്‍ നിന്ന് എന്നെ മോചിപ്പിച്ചു. ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടോടെ കാണാന്‍ എന്നെ സഹായിച്ചു. നീ എനിക്ക് നല്‍കിയ ഓരോ സ്‌നേഹത്തിനും ഇന്നും എപ്പോഴും ഞാന്‍ നന്ദിയുളളവനാണ്, എന്റെ മനോഹരിയായ നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍'', എന്നാണ് ആര്‍ജെ അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നടി വീണ നായരാണ് ആര്‍ജെ അമന്റെ മുന്‍ ഭാര്യ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും ഒരു മകനുണ്ട്.