-->
നമ്മുടെ നാട്ടില്‍ പശുവിനെയും ആടിനെയും എല്ലാം ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുന്നത് പതിവാണ്. എന്നാല്‍ രാത്രിയില്‍ ബെംഗളൂരു നഗരം കറങ്ങാനിറങ്ങിയ വിദേശി സമാനമായ ഒരു കാഴ്ചകണ്ട് അത്ഭുതപ്പെട്ടു. ഓട്ടോ യാത്രയ്ക്കിടെ മറ്റൊരു ഓട്ടോയില്‍ പശുക്കിടാവിനെയും കൊണ്ട് ഒരാള്‍ പോകുന്നതിന്റെ ദൃശ്യമായിരുന്നു ഇത്. പശുവിന്റെ ഓട്ടോയാത്ര കണ്ട് ടൂറിസ്റ്റ് പാബ്ലോ ഗാര്‍സിയ അമ്പരക്കുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ഇതിനുമുന്‍പ് മുതല, കാള എന്നിവയെ ബൈക്കിലിരുത്തി കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.