-->
ഓരോ ദമ്പതിമാരെയും സമ്പാദിച്ച് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നുള്ളതാണ്. ചിലര്‍ കുടുംബങ്ങള്‍ ഒന്നോ രണ്ടോ കുട്ടികളില്‍ ഒതുങ്ങുമ്പോള്‍ ചിലര്‍ പത്തും പതിനഞ്ചും കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ഇതങ്ങനെ കാണാറില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ചും യുഎസിലും യുകെയും ഇപ്പോഴും പത്തും പന്ത്രണ്ടും കുട്ടികളുള്ള വീടുകളുണ്ട്. കഴിഞ്ഞ ദിവസം അത്തരമൊരു കുടുംബത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് നിരവധിപേരുടെ ഹൃദയം കീഴടക്കി.
മുതിര്‍ന്ന രണ്ട് യുവാക്കള്‍ (ഒരാള്‍ക്ക് 20 നും 30 നും ഇടയിലും മറ്റേയാള്‍ 16 17 വയസും തോന്നിക്കും) ഒരു വാഹനത്തില്‍ പോകുന്നതിനിടെ വന്ന ഒരു ഫോണ്‍കോളാണ് വിഷയം. ഇരുവരും ഫോണിലും പുറത്തെ കാഴ്ച കണ്ടും വാഹനത്തില്‍ പോകുന്നതിനിടെ അവരുടെ അമ്മ വിളിക്കുന്നു. ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണെന്ന പുരുഷ ശബ്ദം കേള്‍ക്കാം പിന്നാലെ ഏഴാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നവെന്ന് പറയുന്നു. ഇതോടെ ഇരുവരും അസ്വസ്ഥരാകുന്നത് വീഡിയോയില്‍ കാണാം.
നിങ്ങള്‍ക്ക് ഇത് നിര്‍ത്താറായില്ലേയെന്നും എന്താണ് നിങ്ങളുടെ പ്രശ്‌നമെന്നും മൂത്തമകന്‍ ചോദിക്കുന്നു. നിങ്ങളുടെ ഫാക്ടറി അടച്ചില്ലേയെന്നും ഇനിയും അത് തുറക്കരുതെന്നും മകന്‍ അസ്വസ്ഥതയോടെ വിളിച്ച് പറയുന്നു. ഇതിനിടെ ചെറിയ ചില കുട്ടികളുടെ ശബ്ദവും കേള്‍ക്കാം. ചിരിക്കുന്ന ചില പെണ്‍കുട്ടികളുടെ ശബ്ദവും ഇടയ്ക്ക് കേള്‍ക്കാം. നിങ്ങള്‍ രണ്ട് പേരും 80 കളിലാണെന്നും മൂത്ത മകന്‍ ഉപദേശിക്കുന്നതും വീഡിയോയില്‍ കാണാം. ഈ സമയം അത് എനിക്കറിയാമെന്നും പക്ഷേ ഇത് അപ്രതീക്ഷിതമായിരുന്നെന്നും പറയുന്ന ശബ്ദവും കേള്‍ക്കാം.
വീഡിയോ വൈറലായതോടെ നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായെത്തി. വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകള്‍ വായിക്കാന്‍ കാത്തിരിക്കാന്‍ പറ്റില്ലെന്നാണ് ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 80 വയസായെന്ന ഭാഗം തന്നെ വല്ലാതെ ചിരിപ്പിച്ചെന്ന് ഒരു കാഴ്ചക്കാരനെഴുതി. നിങ്ങളുടെ ഫാക്ടറി അടച്ചു! വീണ്ടും തുറക്കുന്നത് നിര്‍ത്തൂ എന്നതാണ് മികച്ച ഡയലോഗ് എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. മൂത്തയാള്‍ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മുത്തശ്ശനെയും മുത്തശ്ശിയെയും അച്ഛനെന്നും അമ്മയെന്നും വിളിക്കേണ്ടിവരുമല്ലോയെന്ന് ഓര്‍ത്ത് ഏഴാമനെ കുറിച്ച് ഓര്‍ത്ത് ദുഃഖമുണ്ടെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.