Friday, March 20, 2026 Last Updated 12 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Dec 2025 08.20 AM

വിസി നിയമനത്തില്‍ ഗവര്‍ണറെ കാണാന്‍ മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ; ഇന്ന് ലോക്ഭവനില്‍ കൂടിക്കാഴ്ച

uploads/news/2025/12/815226/governor-arlekar.jpg

തിരുവനന്തപുരം: വി സി നിയമന വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ വിസി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ പി രാജീവും ഡോ. ആര്‍ ബിന്ദുവും ഗവര്‍ണറെ കാണും. ലോക്ഭവനിലാണ് കൂടിക്കാഴ്ച. സമവായത്തില്‍ എത്തിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് നേരത്തേ സുപ്രീംകോടതി അന്ത്യശാസനം നല്‍കിരിക്കുകയാണ്.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ നീക്കം സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെ വിസി യാക്കുമെന്നാണ് നേരത്തേ സുപ്രീംകോടതിയില്‍ ഗവര്‍ണര്‍ അറിയിച്ചത്. എന്നാല്‍ കെടിയു മിനിറ്റ്സ് രേഖകള്‍ മോഷണം പോയ കേസില്‍ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

തര്‍ക്കം രൂക്ഷമായതോടെയാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടത് എന്നും ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതി നിര്‍ദേശം മറികടക്കാന്‍ ഗവര്‍ണര്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

Ads by Google
Wednesday 10 Dec 2025 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW