-->
യുഡിഎഫിെന്റ സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസുകളിലെ നിലപാടുകള്‍ വിമർശിച്ച് സിനിമ താരവും അഭിഭാഷകനുമായ സി ഷുക്കൂർ. നിങ്ങൾ എന്തു കൊണ്ടാണ് ഒരു പിണറായി ഫാൻ ആകുന്നത്? എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് വലതുപക്ഷ നിലപാടുകളെ ഷുക്കൂര്‍ വക്കീൽ തള്ളിയത്.
നടി ആക്രമിക്കപ്പെട്ട കേസിലെ കൂടാതെ പി ടി കുഞ്ഞുമുഹമ്മദിന് എതിരെയുള്ള പരാതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം ഭരിക്കുന്നത് അടൂർ പ്രകാശ് ആണെങ്കിൽ, അയാൾക്ക് സ്വാധീനമുള്ള മുന്നണി ആണെങ്കിൽ ഇത്തരം ഒരു പരാതിയിൽ എന്തു നിലപാടുകൾ ആയിരിക്കും സ്വീകരിക്കുക? ഈ വിഷയങ്ങളിലെ നിലപാടുകളാണ് പിണറായിസമെന്നും താനൊരു പിണറായി ഫാൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി.