Friday, March 13, 2026 Last Updated 38 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 02.21 PM

അപ്രതീക്ഷിതമായി കാമുകന്റെ ഭാര്യ കടന്നുവന്നു: കെട്ടിടത്തിന്റെ ബാല്‍ക്കെണിയില്‍ തൂങ്ങിക്കിടന്ന് യുവതി, ഒടുവില്‍

woman, building, escape, balcony

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കെട്ടിടസമുച്ചയത്തിന്റെ പത്താംനിലയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയുടെ വിഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. ഏത് നിമിഷവും പിടിവിട്ട് താഴേക്കു വീഴാവുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവശ്യയിലാണ് സംഭവം.

വീഡിയോയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരു യുവാവ് ജനാലയില്‍ നിന്ന് ഇവരോട് സംസാരിക്കുകയും പിന്നീട് ഉള്ളിലേക്കു പോകുന്നതും കാണാം. തുടര്‍ന്ന് പൈപ്പ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയാണ് യുവതി. കുറച്ചു ദൂരം താഴേക്ക് ഇറങ്ങുകയും മറ്റൊരു ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെ നിന്ന് മറ്റൊരാള്‍ യുവതിയെ ബാല്‍ക്കണിയിലേക്ക് കയറാന്‍ സഹായിക്കുന്നതും വിഡിയോയിലുണ്ട്. നവംബര്‍ 30ന് സമൂഹമാധ്യമത്തിലെത്തിയ വിഡിയോയാണ് വൈറലായിരിക്കുന്നത്.

യുവാവിന്റെ ഭാര്യ മുന്നറിയിപ്പില്ലാതെ കടന്നുവന്നതിന് പിന്നാലെ ബാല്‍ക്കണി വഴി പോകാന്‍ ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സാഹസിക രംഗങ്ങള്‍ അരങ്ങേറിയത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. ആപത്തില്‍ അപകടത്തിലേക്ക് തള്ളിവിടുന്ന ഇത്തരം പുരുഷന്മാരെ വിശ്വസിക്കരുതെന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. യുവതിയെ സഹായിച്ച വ്യക്തിയുടെ നല്ലമനസ്സിനെ പ്രശംസിക്കുന്ന രീതിയിലും കമന്റുകള്‍ എത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW