Friday, March 13, 2026 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 09.45 AM

‘ജനപ്രിയ വിജയം’; ദിലീപിനും കാവ്യയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

dharmajan-bolgatty
photo-www.facebook.com/Darmajanbolgattyofficia

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ദിലീപിനും കാവ്യയ്ക്കുമൊപ്പമുളള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ധര്‍മജന്‍ സന്തോഷം അറിയിച്ചത്. ‘ജനപ്രിയ വിജയം’ എന്നാണ് ചിത്രത്തിനൊപ്പം ധര്‍മജന്‍ കുറിച്ചത്.

അതേസമയം കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. എട്ടാം പ്രതിയായ ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധിന്യായത്തില്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പോലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു.

Ads by Google
Tuesday 09 Dec 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW