Saturday, March 14, 2026 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 04.53 PM

‘‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് ധർമ്മജയന്തി ആശംസകൾ...’’കിടിലന്‍ ക്യാപ്ഷനുമായി പ്രിയ സുഹൃത്ത് ധര്‍മ്മജന് ജന്മദിനാശംസകള്‍ കുറിച്ച് രമേഷ് പിഷാരടി

uploads/news/2025/08/797360/Untitled-6.jpg
Ramesh Pisharody birthday wish for dharmajan (Image Source: Instagram)

മിമിക്രി രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേഷ് പിഷാരടി. കോമഡി താരമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട പിഷാരടി 2018 ൽ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും മിന്നിത്തിളങ്ങി. പിഷാരടിയ്ക്കൊപ്പം വേദികളില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇവര്‍ ഒരുമിച്ച് വേദികളിലും മിനിസ്ക്രീനിലും കോമഡി പരിപാടികള്‍ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു.
രമേഷ് പിഷാരടിയും ധര്‍മ്മജനും ഒരേ സമയത്ത് തന്നെയാണ് ബിഗ് സ്ക്രീനിലും നര്‍മ്മവേഷങ്ങളിലൂടെ തിളങ്ങിയത്. ധർമ്മജൻ-രമേശ് പിഷാരടി കോംബോ കോമഡി ഷോകളിൽ വൻ ഹിറ്റായതാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഷോകളിലും അല്ലാതെയുമെല്ലാം ഇവര്‍ പരസ്പരം ട്രോളാറുമുണ്ട്. രണ്ടുപേരും ചുരുക്കം സിനിമകളിലൂടെ ത​ന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. സ്ക്രീനിനു പുറത്തും തികഞ്ഞ ഒരു സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സന്തതസഹചാരിയും സുഹൃത്തുമായ ധര്‍മ്മജന് ജന്മദിനാശംസകള്‍ പങ്കിടുകയാണ് രമേഷ് പിഷാരടി. ‘‘ലോകമെമ്പാടുമുള്ള മലയാളികൾക്ക് ധർമ്മജയന്തി ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പിഷാരടി ആശംസകള്‍ കുറിച്ചിരിക്കുന്നത്. ക്യാപ്ഷന്‍ സിംഹം എന്ന് വിളിപ്പേരുള്ള രമേഷ് പിഷാരടിയും പോസ്റ്റും ആശംസയും ഏറ്റെടുക്കുകയാണ് ആരാധകര്‍.
പോസ്റ്റിനു താഴെ പല ​ആരാധകരും കമന്റുകള്‍ കുറിച്ചിട്ടുണ്ട്. ‘എത്ര നാളായി നിങ്ങളെ ഒരുമിച്ച് കണ്ടിട്ട് ധർമജൻ പിഷാരടി കോമ്പോ, കപ്പല് മുതലാളീസ്, സണ്ണി വെയ്നിന്റെ വിഷ് കണ്ടപ്പോഴാണ് കാര്യം പിടി കിട്ടിയത്, ജന്മദിനാശംസകൾ ധർമ്മജന്..’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW