Thursday, March 12, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Dec 2025 08.37 AM

അതിരാവിലെ ഉണര്‍ന്ന് തന്റെ അഞ്ച് മക്കള്‍ക്കും സമാധാനപരമായി ഭക്ഷണം നല്‍കുന്ന അമ്മ: യുവതി നോര്‍മല്‍ അല്ലെന്ന് നെറ്റീസണ്‍സ്

woman, feed, five, girls

കുഞ്ഞുകുട്ടികളെ രാവിലെ വിളിച്ചുണര്‍ത്തുന്നതും ഭക്ഷണം കഴിപ്പിക്കുന്നതും അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ ഇപ്പോഴിതാ സമാനമായ രീതിയില്‍ അതിരാവിലെ എഴുന്നേറ്റ്, അഞ്ച് പെണ്‍കുട്ടികളെ ഓരോരുത്തരെയും വിളിച്ചുണര്‍ത്തി. അവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി നല്‍കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പക്ഷേ, ആ സ്ത്രീ നോര്‍മ്മലല്ലെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം ഒരു പോലെ പറയുന്നു.

ദി ഡോള്‍സ് ആര്‍ നോട്ട് റിയല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ വൈറലായിരിക്കുന്നത്. വിഷ്വല്‍ സ്‌റ്റോറി ടെല്ലറായ ജിന കസോഫാണ് പേജിന്റെ ഉടമ. അവര്‍ തന്റെ ഒരു ദിവസം തുടങ്ങുന്നതെങ്ങനെയെന്ന് ഒരു വീഡിയോയില്‍ ചിത്രീകരിക്കുന്നു. രാവിലെ എഴുന്നേറ്റ് അവര്‍ തന്റെ 'കുട്ടികള്‍' ഉറങ്ങുന്ന മുറിയിലേക്ക് വരുന്നു. പിന്നാലെ ഓരോരുത്തരെ ആയി വിളിച്ചുണര്‍ത്തുന്നു. ചിലര്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അപ്പോഴും ഉറങ്ങിക്കിടക്കുന്ന കുട്ടികളെ വിളിച്ചുണര്‍ത്തനായി ബോളും മറ്റും എറിയുന്നു. ഇതിനിടെ കുട്ടികളുമായി അവര്‍ സംസാരിക്കുന്നു. കുട്ടികള്‍ തിരിച്ചും പ്രതികരിക്കുന്നു. പക്ഷേ അവിടെയാണ് ട്വിസ്റ്റ്. കുട്ടികള്‍ക്ക് ശബ്ദം നല്‍കുന്നതും ജിന തന്നെയാണ്. കുട്ടികള്‍ക്ക് സംസാരിക്കാനോ മനുഷ്യക്കുട്ടികളെ പോലെ പ്രതികരിക്കാനോ കഴിയില്ല. കാരണം അവ പാവകളാണ്.

ജിനയുടെ വീഡിയോകള്‍ പലതും വൈറലാണ്. ജിനയുടെ ഒരു വീഡിയോ കണ്ടത് 89 ലക്ഷം പേരാണ്. പക്ഷേ. ആ കണ്ടന്റുകളില്‍ മിക്കവരും അത്ര തൃപ്തരല്ലെന്ന് വേണം പറയാന്‍. മിക്ക ആളുകളും ജിന നോര്‍മ്മലല്ലെന്ന് അവകാശപ്പെടുന്നു. ജിനയ്ക്ക് വിഷാദ രോഗമാണെന്നാണ് ചിലരുടെ അഭിപ്രായം. മറ്റ് ചിലര്‍ അവര്‍ക്ക് മെഡിക്കല്‍ സഹായം ആവശ്യമാണെന്ന് കുറിച്ചു. പാവങ്ങളുമായുള്ള കളിയൊക്കെ കൊള്ളാം പക്ഷേ ഇതല്‍പ്പം കടന്ന കൈയായിപ്പോയെന്ന് കുറിച്ചവരും കുറവല്ല. അതേസമയം ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ ഓരോ സമൂഹ മാധ്യമങ്ങളിലും പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള ഉള്ളടക്ക സൃഷ്ടാവാണ് ജിന.

Ads by Google
Tuesday 09 Dec 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW