-->
സ്‌ക്രാംബ്ലര്‍ 400X മോഡല്‍ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാനെത്തുന്നവര്‍ക്കായി കിടിലന്‍ സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് ട്രയംഫ്. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി ഈ 400 സിസി മോട്ടോര്‍സൈക്കിള്‍ വാങ്ങുന്നവര്‍ക്ക് 13,300 രൂപ വിലയുള്ള സൗജന്യ ആക്സസറികളാണ് കമ്പനി നല്‍കുന്നത്. 2025 ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 31-നും ബൈക്ക് വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ആക്സസറികള്‍ ഫ്രീയായി ലഭിക്കുക. നിലവില്‍ ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ മോഡലിന് ഇന്ത്യയില്‍ 2.68 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ. നിലവിലുള്ള സ്‌ക്രാംബ്ലര്‍ 400X ഉടമകള്‍ക്ക് ഈ സ്‌കീമിന് അര്‍ഹതയുണ്ടായിരിക്കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോവര്‍ എഞ്ചിന്‍ ബാറുകള്‍, മഡ്ഗാര്‍ഡ് കിറ്റ്, ചെറിയ ഫ്‌ലൈസ്‌ക്രീന്‍, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് എന്നിവയാണ് ആക്സസറി ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ ആഡ്-ഓണുകള്‍ എല്ലാം കൂടി 13,300 രൂപ വിലവരും. 2025 ഡിസംബര്‍ മാസം അവസാനിക്കുന്നതിന് മുമ്പ് സ്‌ക്രാംബ്ലര്‍ 400X തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ ഇത് സ്വന്തമാക്കാനാണ് അവസരം കൈവന്നിരിക്കുന്നത്.
398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 8,000 ആര്‍പിഎമ്മില്‍ 39.5 bhp പവറും 6,500 ആര്‍പിഎമ്മില്‍ പരമാവധി 37.5 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. റെഡ്, ബ്ലാക്ക്, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലും ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ വാങ്ങാനാവും.
സ്‌ക്രാംബ്ലര്‍ 400X മോഡലിന്റെ സീറ്റ് ഹൈറ്റും 835 mm ആയി ഉയര്‍ത്തിയിട്ടുണ്ട്. ഫ്രണ്ടില്‍ 43 mm അപ്പ് സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
ബ്രേക്കിംഗിനായി സ്വിച്ചബിള്‍ എബിഎസിന്റെ സഹായവുമുണ്ട്. സ്‌ക്രാംബ്ലര്‍ 400X-ന് മുന്‍വശത്ത് വലിയ 320 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഡ്യുവല്‍ പര്‍പ്പസ് ബൈക്കായതിനാല്‍ തന്നെ സ്‌ക്രാംബ്ലറിന് വലിയ 19 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയര്‍ വീലുമാണ് കിട്ടുന്നത്. സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.