-->
എൽഡിഎഫ് കേരളത്തിൽ കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു. ബിജെപി പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഖുശ്ബു.
എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അബ്ദുൽ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്ന് പറഞ്ഞ ഖുശ്ബു ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.
ബിജെപി കേരളത്തിൽ മികച്ച വിജയം നേടുമെന്ന് ഖുശ്ബു മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിൽ കൂടുതൽ വിജയം നേടാൻ കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതൽക്കൂട്ടാകും. കേരള സർക്കാരിനെ വിലയിരുത്താൻ ഒന്നുമില്ല. കേരള സർക്കാർ വട്ടപ്പൂജ്യം ആണ് ചെയ്തത്. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അവർ വ്യക്തമാക്കി.