Wednesday, March 11, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 06.48 PM

‘വാട്ട് സര്‍, ഹൗ സര്‍, വൈ സര്‍; മമ്മൂട്ടി സാര്‍, താങ്കളുടെ അഭിനയം പിടിച്ചിരുത്തി...’കളങ്കാവലിനെയും മമ്മൂട്ടിയെയും പ്രശംസിച്ച് തെലുങ്ക് സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍

uploads/news/2025/12/814687/Untitled-6.jpg
Rahul Ravindran praises mammootty and kalamkaval movie

തമിഴ്, തെലുങ്ക് സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി തുടക്കം കുറിച്ച് ബിഗ് സ്​‍ക്രീനില്‍ അഭിനേതാവായും തിളങ്ങിയ താരമാണ് രാഹുല്‍ രവീന്ദ്രന്‍. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മോസ്കോവിന്‍ കാവേരിയിലൂടെയാണ് താരം നടനായി അരങ്ങേറിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. ദി ഗേള്‍ഫ്രണ്ട് അടക്കം മൂന്ന് തെലുങ്ക് ചിത്രങ്ങളും താരം സംവിധാനം ചെയ്തിട്ടുണ്ട് രാഹുല്‍. ഗായിക ചിന്മയി ശ്രീപദയാണ് രാഹുലിന്റെ ഭാര്യ.
രാശ്മിക മന്ദാന നായികയായി എത്തിയ രാഹുലിന്റെ ഏറ്റവും പുതിയ സിനിമയായ ദി ഗേള്‍ഫ്രണ്ട് മികച്ച അഭിപ്രായവും പ്രശംസകളും തിയേറ്ററുകളില്‍ നിന്ന് നേടിയിരുന്നു. ഒരു ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു കടക്കുന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ചിത്രം ഒടിടിയിലും മികച്ച അഭിപ്രായങ്ങള്‍ നേടുന്നുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘കളങ്കാവലി’നെയും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പ്രശംസിക്കുകയാണ് രാഹുല്‍ രവീന്ദ്രന്‍. ചിത്രം കണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് രാഹുലിന്റെ അഭിപ്രായ പ്രകടനം. ‘‘മമ്മൂട്ടി സാര്‍... എങ്ങനെ സാര്‍... വാട്ട് സാര്‍... വൈ സാര്‍... എന്തൊരു മനുഷ്യന്‍... എന്തൊരു താരം... എന്തൊരു നിര്‍മ്മാതാവ്! കളങ്കാവല്‍ ഒരു പീച്ച്‌ ഫലമാണ്. എത്തരത്തില്‍ പിടിച്ചിരുത്തുന്ന കാഴ്ചയായിരുന്നു അത്...’’ രാഹുല്‍ രവീന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ നിര്‍മ്മാണ സംരംഭമാണ് കളങ്കാവല്‍. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ. ജോസാണ്. നവാഗതനായ ജിതിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനുമാണ്. ഇക്കാരണങ്ങളിലൂടെ സിനിമയ്ക്ക് റിലീസിനു മുമ്പു തന്നെ പ്രേക്ഷകശ്രദ്ധ കിട്ടിയിരുന്നു. ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടുന്നുണ്ട്. പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് കൂടുതല്‍ എത്തുന്നതിനാല്‍ കേരളത്തില്‍ ചിത്രത്തിന്റെ ഷോ കൗണ്ടും സ്ക്രീന്‍ കൗണ്ടും വൈകുന്നേരത്തോടെ വര്‍ധിപ്പിച്ചിരുന്നു. മികച്ച വാരാന്ത്യ കളക്ഷന്‍ ചിത്രത്തിന് കിട്ടുമെന്നാണ് പ്രവചനങ്ങള്‍.
എട്ട് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രവുമാണ് കളങ്കാവല്‍. ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയാണിത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടിയത്.

Ads by Google
Saturday 06 Dec 2025 06.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW