Wednesday, March 11, 2026 Last Updated 31 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 02.41 PM

ഈ ഡിസംബറില്‍ സെഡാന്‍ മോഡലിന് കിടിലന്‍ ഓഫറുകളുമായി മാരുതി സുസുക്കി

on

ഡിസംബര്‍ മാസത്തില്‍ സെഡാന്‍ മോഡലിന് കിടിലന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി. മാരുതി ഡിസയറിന്റെ എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപയുടെ കിഴിവും 2,500 രൂപയുടെ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സെഡാന്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഡിസയര്‍. ഇന്ത്യന്‍ വിപണിയില്‍ ഡിസയറിന്റെ പ്രാരംഭ വില 6.26 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 9.31 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകള്‍ മാത്രമാണ് ഇത്.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഡിസയറിന്റെ പ്രാരംഭ വില 6.26 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 9.31 ലക്ഷം രൂപയാണ് വില. എക്സ്ഷോറൂം വിലകള്‍ മാത്രമാണ് ഇത്.എഞ്ചിന്‍ വിശദാംശങ്ങളിലേക്ക് നോക്കിയാല്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

Ads by Google
Ads by Google
TRENDING NOW