Tuesday, March 10, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 02.36 PM

മോട്ടോസോള്‍ 2025 എഡിഷന്‍ കളറാക്കി ടിവിഎസ് ; റെട്രോ ഗ്രാഫിക്സുമായി റോണിന്‍ അഗോണ്ട എഡിഷന്‍ പുറത്തിറങ്ങി

to

മോട്ടോസോള്‍ 2025 എഡിഷനിന്റെ ആദ്യ ദിവസം ടിവിഎസ് രണ്ട് സപെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. റോണിന്‍ അഗോണ്ട എഡിഷന്‍, അപ്പാച്ചെ RTX ആനിവേഴ്സറി എഡിഷനുകളാണ് ഫെസ്റ്റിവലിന്റെ ആദ്യ ദിനം കമ്പനി പുറത്തിറക്കിയത്. റോണിന്‍ അഗോണ്ട എഡിഷന് ടിവിഎസ് 1.31 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എക്സ്-ഷോറൂം വിലയാണ് ഇത്. ടിവിഎസ് റോണിന്‍ അഗോണ്ട എഡിഷന്‍ മോഡേണ്‍-റെട്രോ ഡിസൈന്‍ ഭാഷയുള്ള ഒരു ലിമിറ്റഡ് എഡിഷന്‍ ബൈക്കാണ്. ബേസ് മാഗ്മ റെഡ് വേരിയന്റിനും മിഡ് ഗ്ലേസിയര്‍ സില്‍വറിനും ഇടയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അഗോണ്ട എഡിഷന്‍ മെക്കാനിക്കലായി ബേസ് വേരിയന്റിന് സമാനമാണ്. ഗോവയിലെ പ്രശസ്തമായ അഗോണ്ട ബീച്ചില്‍ നിന്നാണ് സ്പെഷ്യല്‍ എഡിഷന്‍ മോഡലിന് ആ പേര് ലഭിച്ചത്.

നീല, ചുവപ്പ് ഗ്രാഫിക്സുകള്‍ ചേര്‍ത്ത വൈറ്റ് ബേസ് പെയിന്റ് സ്‌കീമും ഫ്യുവല്‍ ടാങ്കില്‍ അഗോണ്ട ബാഡ്ജിംഗും ബൈക്കിന് ലഭിക്കുന്നു. കറുത്ത അലോയ് വീലുകളില്‍ ടിവിഎസ് റെഡ് പിന്‍സ്ട്രൈപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്, ഇത് ബൈക്കിന് അല്‍പ്പം സ്പോര്‍ട്ടിയര്‍ വൈബ് നല്‍കുന്നു. പുതിയ സീറ്റ് കവറും അപ്‌ഡേറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് ടിവിഎസ് റോണിന്റെ ബേസ് ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ അതിന്റെ ഫ്രെയിം, സസ്‌പെന്‍ഷന്‍, എഞ്ചിന്‍ കോണ്‍ഫിഗറേഷന്‍ എന്നിവ മാറ്റമില്ലാതെ തുടരുന്നു.

റോണിന്‍ അഗോണ്ട എഡിഷനിലും അതേ 225.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 7,750 ആര്‍പിഎമ്മില്‍ 20 bhp പവറും 3,750 ആര്‍പിഎമ്മില്‍ 19.9 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിനുമായി ഇണചേര്‍ത്തിരിക്കുന്ന 5-സ്പീഡ് ഗിയര്‍ബോക്‌സിന് അനുബന്ധമായി അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ച് നല്‍കുന്നുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ബൈക്കില്‍ SmartXonnect സാങ്കേതികവിദ്യയോടൊപ്പം വരുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എബിഎസ് മോഡുകളും ഉണ്ട്. അഗോണ്ട, ആനിവേഴ്‌സറി എഡിഷനുകള്‍ക്കൊപ്പം സ്മോക്ക്ഡ് ഗരാജ് ഇന്തോനേഷ്യയുമായി സഹകരിച്ച് സൃഷ്ടിച്ച റോണിന്‍ കെന്‍സായി, അപ്പാച്ചെ RR310 സ്പീഡ്‌ലൈന്‍ എന്നീ രണ്ട് കസ്റ്റം ബില്‍റ്റുകളും 'ആര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍' എന്ന ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റ് സീരീസും ടിവിഎസ് പുറത്തിറക്കി.

Ads by Google
Ads by Google
TRENDING NOW