-->
പാലക്കാട്: ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊള്ളയെന്നും അയ്യന്റെ സ്വര്‍ണ്ണം കട്ടവര്‍ ജയിലില്‍ കിടക്കുമ്പോള്‍ സിപിഎം എന്ത് ന്യായീകരണമുണ്ടെന്നും ഷാഫി പറമ്പില്‍ എം.പി. ചോദിച്ചു. സിപിഐഎം അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും ഷാഫി ആവര്‍ത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത് ശബരിമല സ്വര്‍ണ്ണക്കൊള്ളയാണെന്നും പറഞ്ഞു.
ശബരിമല അയ്യപ്പന്റെ സ്വത്തിനുപോലും സുരക്ഷിതത്വമില്ലാത്ത ഒരു കെട്ടകാലം മുന്‍പെങ്ങും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം കാക്കാന്‍ ഉത്തരവാദപ്പെട്ട ദേവസ്വം ബോര്‍ഡ് ആണ് ആ സ്വര്‍ണം കവര്‍ന്നതെന്നും സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നുവെന്നും ഷാഫി നേരത്തേ പറഞ്ഞിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ സിപിഐഎം നേതാക്കളെ പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുന്നത് അവര്‍ എന്തൊക്കെ പുറത്തുപറയുമെന്ന ഭയം കൊണ്ടാണെന്ന് വിമര്‍ശിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടി പാര്‍ട്ടി തീരുമാനമെന്നും പറഞ്ഞു. ഇനിയുള്ളത് നിയമപരമായുള്ള കാര്യങ്ങള്‍. ജാമ്യം കിട്ടിയാല്‍ തിരിച്ചെടുക്കുമോ എന്ന കാര്യം കെപിസിസി അധ്യക്ഷന്‍ പറയും. ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യുന്നത് ശബരിമല സ്വര്‍ണ്ണക്കൊള്ളയാണ്. സിപിഐഎം ജില്ലാകമ്മിറ്റി അംഗം ജയിലില്‍ ആയിട്ടും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും പറഞ്ഞു.