-->
പാലക്കാട് : ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും എന്തു നടപടിയെടുത്താലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് ഷാഫി പറമ്പില്‍എംഎല്‍എ. എന്തു തീരുമാനം എടുക്കണമെന്ന കാര്യം പാര്‍ട്ടിയുടേതാണെന്നും തീരുമാനം പാര്‍ട്ടി അദ്ധ്യക്ഷന്‍ അറിയിക്കുമെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ ശേഷം ആദ്യമായിട്ടാണ് ഷാഫിയുടെ പ്രതികരണം പുറത്തുവന്നത്.
മറ്റേതൊരു പാര്‍ട്ടി എടുക്കുന്നതിനേക്കാള്‍ നടപടി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വിവാദ നായകനെ യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കൂടുതല്‍ നടപടി ചര്‍ച്ച ചെയ്ത് പാര്‍ട്ടിയെടുക്കും. കോണ്‍ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനമാണെന്നും പറഞ്ഞു. കോടതി എന്തു നടപടിയെടുക്കം എന്ന് നോക്കിയ ശേഷം എല്ലാ നേതാക്കന്മാരും ചേര്‍ന്ന് ഒരു തീരുമാനം എടുക്കുമെന്നും പറഞ്ഞു.
എല്ലാവരും യോജിച്ചെടുക്കുന്ന തീരുമാനമായിരിക്കും കെപിസിസിയുടേതെന്നും സംഘടനാ പ്രസിഡന്റ് എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും പറഞ്ഞു. വ്യക്തിയുമായുള്ള തന്റെ അടുപ്പവും അടുപ്പക്കുറവും പാര്‍ട്ടി തീരുമാനങ്ങളില്‍ സ്വാധീനിച്ചിട്ടില്ല. പാര്‍ട്ടി വേറൊരു പാര്‍ട്ടിയും ചെയ്യാത്ത രീതിയില്‍ പാര്‍ട്ടി വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. സമാനരീതിയില്‍ പ്രശ്‌നം സിപിഐഎമ്മിനും ഉണ്ടായപ്പോള്‍ അവര്‍ എന്തു നടപടിയെടുത്തെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉള്‍പ്പെട്ട പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോഴും ജില്ലാക്കമ്മറ്റിയില്‍ അംഗമായി തന്നെയുണ്ട്. അവര്‍ക്ക് എതിരേ സിപിഐഎം എന്ത് നടപടിയെടുത്തെന്നും ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് അംഗീകരിക്കാത്ത തീവെട്ടിക്കൊള്ള നടത്തിയ ആളെ ജാഗ്രതയോടെയാണ് സിപിഐഎം അഡ്രസ് െചയ്തത്. ഒരു സര്‍ക്കാര്‍ സംവിധാനത്തെ മുഴുവന്‍ ദുരുപയോഗം ചെയ്ത അഴിമതിയില്‍ സിപിഎം എന്ത് നടപടിയാണ് എടുത്തതെന്നും ചോദിച്ചു. രാഹുലിനെതിരേ നിയമപരമായി നടക്കുന്ന കാര്യങ്ങളില്‍ പാര്‍ട്ടി ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.