-->
വര്‍ക്കല: പ്രിന്റിംഗ് പ്രസില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. വര്‍ക്കലയിലെ പൂര്‍ണ്ണ പ്രസിലായിരുന്നു ദാരുണമായ സംഭവം. മെഷീനില്‍ സാരി കുടുങ്ങിയതിനെ തുടര്‍ന്ന് യുവതി മെഷീന് കീഴില്‍ പെട്ടുപോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
വര്‍ക്കല ചെറുകുന്ന് സ്വദേശി മീനയ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. പ്രിന്റിംഗ് മെഷീന് സമീപം നില്‍ക്കുകയായിരുന്ന യുവതി അലമാരിയില്‍ നിന്നും സാധനം എടുക്കാനായി പോകുമ്പോള്‍ സാരി മെഷീനില്‍ കുരുങ്ങുകയും പിന്നാലെ കയ്യും തലയും കുരുങ്ങുകയുമായിരുന്നു. മെഷീന്‍ പെട്ടെന്ന് ഓഫാക്കിയെങ്കിലൂം പുറത്തെടുത്തപ്പോള്‍ മരണപ്പെട്ടിരുന്നതായിട്ടാണ് പറയുന്നത്.
പ്രസിലെ ജീവനക്കാരിയാണ് മീനയെന്നാണ് വിവരം. അലമാരയില്‍ സാധനം എടുക്കാന്‍ പോകുമ്പോള്‍ പ്രിന്റിംഗ് മെഷീന് സമീപം വെച്ചിരുന്നു സ്പിന്നിംഗ് മെഷീനില്‍ സാരി കുടുങ്ങി. പിന്നാലെ ഇടതുകയ്യും കുടുങ്ങുകയായിരുന്നു. മെഷീന്‍ പെട്ടെന്ന് തന്നെ നിര്‍ത്തി യുവതിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണപ്പെടുകയുമായിരുന്നു. 20 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.