-->
ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര ശക്തിപ്പെടുത്തിക്കൊണ്ട് രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നുബിയ. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് കരുത്തില്‍ നുബിയ ഫോള്‍ഡും (nubia Fold), ഡൈമന്‍സിറ്റി 7400X കരുത്തില്‍ നൂബിയ ഫ്‌ലിപ്പ് 3 (nubia Flip3) എന്ന മോഡലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. നൂബിയ ഫോള്‍ഡ് JPY 178,560 (ഏകദേശം 1,03,585 രൂപ) വിലയില്‍ എത്തുന്നു. ഇത് 2026-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് കളറിലാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. നൂബിയ ഫ്‌ലിപ്പ് 3 2026 ജനുവരിയില്‍ ആണ് വില്‍പ്പനയ്ക്കെത്തുക, ഇതിന്റെ വിലയും ലഭ്യതയും ജനുവരിയിലേ പ്രഖ്യാപിക്കൂ. ബ്ലാക്ക്, വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് ഈ ഫ്‌ലിപ്പ്‌ഫോണ്‍ ലഭ്യമാകുക.
നുബിയ ഫോള്‍ഡ് ഫീച്ചറുകള്‍ - 8-ഇഞ്ച് OLED മെയിന്‍ (2,480×2,200), 6.5-ഇഞ്ച് OLED കവര്‍ (2,748×1,172) ഡിസ്‌പ്ലേകള്‍ ഇതിലുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ ആണ് ഈ ഫോള്‍ഡ് ഫോണിന്റെ കരുത്ത്. 12GB റാം, 256GB സ്റ്റോറേജ് കരുത്തിലാണ് നുബിയ ഫോള്‍ഡ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. നുബിയ ഫോള്‍ഡിന്റെ റിയര്‍ പാനലില്‍ 50MP മെയിന്‍ + 50MP അള്‍ട്രാ-വൈഡ് + 5MP മാക്രോ ക്യാമറകളാണ് ഉള്ളത്. 20MP മെയിന്‍ + 20MP കവര്‍ ഫ്രണ്ട് ക്യാമറകളുമുണ്ട്.
ഫ്‌ലാഷ്, ഓട്ടോഫോക്കസ്, സ്റ്റെബിലൈസേഷന്‍ ഫീച്ചറുകള്‍ സഹിതമാണ് ഇവ എത്തുന്നത്. IPX4 വെള്ളം / IP5X പൊടി റേറ്റിങ്, 6,560mAh ബാറ്ററി, 55W ഫാസ്റ്റ് ചാര്‍ജിംഗ്, USB ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്. 5G / LTE / AXGP, Wi-Fi 802.11 a/b/g/n/ac/ax/be, ബ്ലൂടൂത്ത് 6.0, NFC / FeliCa, GPS എന്നീ കണക്ടിവിറ്റി ഫീച്ചറുകളും നാനോ സിം + eSIM, ഫെയ്‌സ് ആന്റ് ഫിംഗര്‍ പ്രിന്റ് സുരക്ഷാ ഫീച്ചറുകളും ഉണ്ട്. 144×160×5.4 mm (ഓപ്പണ്‍ ആയിരിക്കുമ്പോള്‍), 73×160×11.1 mm (അടഞ്ഞിരിക്കുമ്പോള്‍) വലിപ്പവും 249 ഗ്രാം ഭാരവും നുബിയ ഫോള്‍ഡിന് ഉണ്ട്.
നുബിയ ഫ്‌ലിപ്പ് 3 - 120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് OLED മെയിന്‍ (2,790×1,188), 4.0-ഇഞ്ച് OLED സബ് (1,200×1,092) ഡിസ്‌പ്ലേകള്‍ ഈ ഫ്‌ലിപ്പ്‌ഫോണിലുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 7400X പ്രോസസര്‍ ആണ് നുബിയ ഫ്‌ലിപ്പ് 3യുടെ കരുത്ത്. 6GB റാം, 128GB സ്റ്റോറേജ് സഹിതമാണ് ഇത് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. 50MP മെയിന്‍ ക്യാമറ + 12MP അള്‍ട്രാ-വൈഡ് ക്യാമറ എന്നിവയടങ്ങുന്ന റിയറ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും നുബിയ ഫ്‌ലിപ്പ് 3-ല്‍ നല്‍കിയിരിക്കുന്നു. 5G / LTE / AXGP, Wi-Fi 802.11 a/b/g/n/ac/ax, ബ്ലൂടൂത്ത് 6.0, NFC / FeliCa, GPS എന്നീ കണക്ടിവിറ്റി ഫീച്ചറുകളും നാനോസിം + eSIM, ഫെയ്‌സ് - ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഇതിലുണ്ട്.