Sunday, March 15, 2026 Last Updated 51 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 05 Dec 2025 02.53 PM

റിയല്‍മി P4x 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു ; ലോഞ്ച് ഓഫറില്‍ സ്വന്തമാക്കാം

realme-

റിയല്‍മിയുടെ പുതിയ പി സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിക്കപ്പെട്ട റിയല്‍മി P3x 5ജിയുടെ പിന്‍ഗാമിയായി റിയല്‍മി P4x 5G (realme P4x 5G) എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് റിയല്‍മി P4x 5ജിക്ക് വില അല്‍പ്പം കൂടിയിട്ടുണ്ട്. എന്നാല്‍ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്‌കൗണ്ടുകള്‍ ലഭ്യമായതിനാല്‍ യഥാര്‍ഥ വിലയെക്കാള്‍ കുറഞ്ഞ വിലയില്‍ ഇത് സ്വന്തമാക്കാനാകും. റിയല്‍മി P4x 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 15999 രൂപയാണ് വില. ഇതിന്റെ 8GB+128GB വേരിയന്റിന് 17,499 രൂപയും 8GB+ 256GB വേരിയന്റിന് 19,499 രൂപയും വില നിശ്ചയിച്ചിരിക്കുന്നു.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓണ്‍ലൈന്‍ പര്‍ച്ചേസിന് 1000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ഉണ്ട്. ഓഫ്‌ലൈന്‍ പര്‍ച്ചേസിന് ലോഞ്ച് ഓഫറായി 2500 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ആണ് ലഭ്യമാകുക. ഈ ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ റിയല്‍മി P4x 5ജി വേരിയന്റുകള്‍ യഥാക്രമം 13499 രൂപ, 14999 രൂപ, 16999 രൂപ വിലകളില്‍ വാങ്ങാനാകും. ഈ ഫോണിന്റെ ആദ്യ വില്‍പ്പന ഡിസംബര്‍ 10ന് ഉച്ചയ്ക്ക് 12 മുതല്‍ (12 മണിക്കൂര്‍ നേരത്തേക്ക് മാത്രം) നിശ്ചയിച്ചിരിക്കുന്നു. റിയല്‍മി വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട്, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി വാങ്ങാം.

6.72-ഇഞ്ച് (1080 x 2400 പിക്‌സലുകള്‍) ഫുള്‍ HD+ LCD സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. ഇത് 20:9 ആസ്‌പെക്ട് റേഷ്യോ, 60/90/120/144 Hz വേരിയബിള്‍ റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം എത്തുന്നു. 2.6GHz ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 അള്‍ട്രാ 4nm പ്രൊസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0-ല്‍ ആണ് പ്രവര്‍ത്തനം. 2 OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കും. റിയല്‍മി P4x 5ജിയില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതില്‍ OV50D40 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP സെക്കന്‍ഡറി ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍, 4K വരെ 30 fps വീഡിയോ റെക്കോര്‍ഡിംഗ്) എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേര്‍ച്ചര്‍), 1080p 30 fps വരെ വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP64 റേറ്റിങ്‌സ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

Ads by Google
Ads by Google
TRENDING NOW