-->
2025 ഡിസംബറില്‍ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ നെക്സ ഡീലര്‍ഷിപ്പ് വഴി വില്‍ക്കുന്ന ചില ജനപ്രിയ മോഡലുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഓഫറിട്ട് വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ജിംനി 5 ഡോറുമുണ്ട്. നിലവില്‍ രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച ഓഫ്-റോഡ് എസ്യുവികളില്‍ ഒന്നാണ് മാരുതി സുസുക്കി ജിംനി. 2025 ഡിസംബറില്‍ 1 ലക്ഷം രൂപ വരെ പരമാവധി ആനുകൂല്യങ്ങളാണ് മാരുതി സുസുക്കി ജിംനിക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓഫ്-റോഡര്‍ എസ്യുവിയുടെ എല്ലാ വേരിയന്റുകളിലും നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടിന്റെ രൂപത്തില്‍ ഓഫര്‍ ലഭ്യമാണ്.
എക്‌സ്‌ചേഞ്ച്, സ്‌ക്രാപ്പേജ് പോലുള്ള ബോണസുകള്‍ ഈ കാറില്‍ ലഭ്യമല്ല. മാരുതി സുസുക്കി ജിംനിയുടെ 5 ഡോര്‍ പതിപ്പ് എസ്യുവിയുടെ 3 ഡോര്‍ പതിപ്പിന്റെ അതേ ഡിസൈന്‍ ഫിലോസഫിയാണ് പിന്തുടരുന്നത്. ഇത് ഒരു ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിച്ചിരിക്കുന്നു. കൂടാതെ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD ഡ്രൈവ്‌ട്രെയിന്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാല്‍ ഏത് വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയിലേക്കും ഇത് കൊണ്ടുപോകാന്‍ സാധിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ 1.5 ലിറ്റര്‍ എഞ്ചിനാണ് എസ്യുവിക്ക് കരുത്ത് പകരുന്നത്.
ഇതിലെ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K15B മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 105 bhp പവറും 134 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് AT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, വാഷര്‍ ഫ്രണ്ട് ആന്‍ഡ് റിയര്‍ വൈപ്പറുകള്‍, ഡേ ആന്‍ഡ് നൈറ്റ് ഐആര്‍വിഎം, പിഞ്ച് ഗാര്‍ഡ് ഡ്രൈവര്‍-സൈഡ് പവര്‍ വിന്‍ഡോ ഓട്ടോ അപ്/ഡൗണ്‍, റീക്ലൈനിംഗ് ഫ്രണ്ട് സീറ്റുകള്‍, കണ്‍ട്രോളുകളുള്ള മൗണ്ടഡ് മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ടിഎഫ്ടി കളര്‍ ഡിസ്പ്ലേ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളുള്ള ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ വെല്‍ഡഡ് ടോ ഹുക്കുകള്‍, ഡ്രിപ്പ് റെയിലുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു.
സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് ആന്‍ഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യല്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, സൈഡ്-ഇംപാക്ട് ഡോര്‍ ബീമുകള്‍, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ത്രീ-പോയിന്റ് എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ എന്നിവ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിനൊപ്പം ചെറിയ വലിപ്പത്തിലുള്ള ജിംനി, പരുക്കന്‍ കുന്നിന്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ വളരെ ഫലപ്രദമാണ്. മാത്രമല്ല എഞ്ചിന്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ ദിവസം മുഴുവന്‍ ഹൈവേകളില്‍ 90-110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ എസ്യുവിക്ക് കഴിയും.