-->
കോൺഗ്രസിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പരാതികൾ കോൺഗ്രസിന് മുൻപ് തന്നെ അറിയാവുന്ന കാര്യമാണെന്നും ഇതുവരെ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തെരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രദ്ധ തിരിക്കാനായി സിപിഎമ്മും കോൺഗ്രസും ഓരോന്ന് ചെയ്ത് കൂട്ടുകയാണ്. ഇത് ആദ്യത്തേതോ അവസാനത്തെയോ സംഭവമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.