-->
ബോളിവുഡ് സിനിമാപ്രേക്ഷകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും. അനുഷ്കയ്ക്ക് എന്നും സപ്പോര്‍ട്ടായി നിന്നിട്ടുള്ള വിരാട്, തന്റെ വിജയങ്ങള്‍ക്ക് എന്നും കാരണവും കരുത്തും അനുഷ്കയാണെന്ന് പല തവണ പറഞ്ഞിട്ടുണ്ട്. വിരാട് ക്രിക്കറ്റ് മൈതാനിയില്‍ ഓരോ വിജയം നേടുമ്പോഴും അതൊക്കെ ആഘോഷമാക്കാറുണ്ട് അനുഷ്ക.
ഇപ്പോഴിതാ വിരാട് തന്റെ 53-ാം ഏകദിന സെഞ്ച്വറി നേടിയത് സെലിബ്രേറ്റ് ചെയ്യുകയാണ് അനുഷ്ക ശര്‍മ്മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ലവ് ഇമോജി പങ്കുവച്ചാണ് അനുഷ്ക തന്റെ ഭര്‍ത്താവിന്റെ വിജയം ആഘോഷിച്ചത്. കോഹ്ലി റെക്കോർഡുകൾ തകർത്ത വൈകാരിക നിമിഷം പങ്കിട്ടാണ് അനുഷ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറി ഷെയര്‍ ചെയ്തത്. റായ്പൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ ഒരുപിടി റെക്കോർഡുകളാണ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കിയത്. മൈതാനത്ത് നിന്ന് വായുവിലേക്ക് ഉയർന്ന് ചാടിയാണ് തന്റെ സന്തോഷം വിരാട് പങ്കുവച്ചത്.
കരിയറിലെ 53-ാം ഏകദിന സെഞ്ച്വറിയും 84-ാമത് അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് കോഹ്ലി നേടിയത്. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോര്‍ഡിലേക്ക് ഒരു പടികൂടി വെച്ചിരിക്കുകയാണ് കോലി. 2013-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്റ പേരില്‍ 100 അന്താരാഷ്ട്ര സെഞ്ച്വറികളാണുള്ളത്. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോര്‍ഡുകള്‍ പിന്തുടരുന്ന കോഹ്ലിയുടെ ശ്രമത്തിനിടയിൽ ദമ്പതികളുടെ ഹൃദയസ്പർശിയായ പിന്തുണയെ ആരാധകർ പ്രശംസിക്കുകയാണ്.