Friday, March 13, 2026 Last Updated 19 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 11.34 AM

ലണ്ടനില്‍ സാധാരണക്കാരെപ്പോലെ കോലിയും അനുഷ്‌കയും; ഈ ജീവിതമാണ് അവര്‍ ആഗ്രഹിച്ചതെന്ന് സോഷ്യല്‍ മീഡിയ

virat-kohli
photo-www.instagram.com/wrogn.virat/

ട്വന്റി-20 ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ശേഷം കോലി ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയ്ക്കും മക്കളായ വാമികയ്ക്കും അകായിക്കുമൊപ്പം ലണ്ടനിലേക്ക് താമസം മാറിയിരുന്നു. ഇപ്പോഴിതാ ലണ്ടനില്‍ നിന്നുളള കോലിയുടെയും അനുഷ്‌കയുടേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ലണ്ടന്‍ നഗരത്തിലൂടെ സാധാരണക്കാരെപോലെ നടക്കുന്ന ഇരുവരും റോഡരികില്‍ വെച്ച് ആളുകളുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കോലിയുടെയും അനുഷ്‌കയുടെയും യുകെയിലെ മേല്‍വിലാസം പുറത്തുവന്നിട്ടില്ല.

ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു ജീവിതം ആസ്വദിക്കാനാണ് കോലി ലണ്ടനിലേക്ക് പോയതെന്നും ഇന്ത്യയില്‍ എല്ലാവരും അദ്ദേഹത്തെ തിരിച്ചറിയുന്നതിനാല്‍ സ്വകാര്യ ജീവിതം നഷ്ടപ്പെടുമെന്നും ആളുകള്‍ കുറിച്ചു.

ആരാധകരില്‍ നിന്നും പാപ്പരാസികളില്‍ നിന്നും അകന്ന് സ്വകാര്യ ജീവിതം ആസ്വദിക്കാനാണ് ലണ്ടനിലേക്ക് മാറിയതെന്ന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുങ്ങളെ സാധാരണ രീതിയില്‍ വളര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും കോലി പറഞ്ഞിരുന്നു.

ഇനി ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് കോലി ഇന്ത്യക്കായി കളിക്കാനിറങ്ങുക. ഏകദിനത്തില്‍ നിന്ന് കൂടി വിരമിച്ച ശേഷം കോലി ഡല്‍ഹി വിട്ട് യുകെയില്‍ സ്ഥിരതാമസമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Ads by Google
Tuesday 19 Aug 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW