-->
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ടോള്‍ ബോയ് വാഗണ്‍ആറിന് കിടിലന്‍ ഓഫറുകളാണ് ബ്രാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും 58,100 രൂപയോളം ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടില്‍ നിന്ന് തുടങ്ങിയാല്‍ 30,000 രൂപയോളമാണ് ലഭിക്കുന്നത്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് (അല്ലെങ്കില്‍ 25,000 രൂപ സ്‌ക്രാപ്പേജ് ബോണസ്) അത് കൂടാതെ 3,100 രൂപ വരെ അധിക ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഗണ്‍ ആറിന്റെ നിലവിലെ വില 4.99 ലക്ഷം മുതല്‍ 6.95 ലക്ഷം രൂപ വരെയാണ്.
അഞ്ചുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഗണ്‍ ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം. 1.0 ലിറ്റര്‍ പെട്രോള്‍/എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.19 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. അതേസമയം 1.0 ലിറ്റര്‍ സിഎന്‍ജി/ മാനുവല്‍ വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 33.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23.56 കിലോമീറ്ററും, എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.43 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.
സുരക്ഷയുടെ കാര്യത്തില്‍ ബ്രാന്‍ഡ് ഇപ്പോള്‍ വളരെ ജാഗരൂകരാണ്. ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി കമ്പനി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിയോടു കൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, റിമോട്ട് കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ട്.