Tuesday, March 10, 2026 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 02.52 PM

ശൈത്യകാലം ചര്‍മ്മത്തിന് കുറച്ച് കൂടുതല്‍ കരുതല്‍ ആവശ്യമുള്ള സമയം

skin

ശൈത്യകാലം എന്നത് ചര്‍മ്മത്തിന് കുറച്ച് കൂടുതല്‍ കരുതല്‍ ആവശ്യമുള്ള സമയമാണ്. തണുത്ത കാലാവസ്ഥ ചര്‍മത്തെ കൂടുതല്‍ വരണ്ടതും സെന്‍സിറ്റീവുമാക്കുന്നു. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും ചിലപ്പോള്‍ ചര്‍മ്മത്തെ കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തിച്ചേക്കാം. എന്നാല്‍ ശരിയായ പരിപാലനത്തിലൂടെ ചര്‍മ്മ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമ്മുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.....

* വരണ്ട ചര്‍മത്തില്‍ ഉല്‍പന്നങ്ങള്‍ പുരട്ടുമ്പോള്‍ - റെറ്റിനോയിഡുകള്‍, എക്‌സ്‌ഫോളിയേറ്റിങ് സെറം എന്നിവ ശൈത്യകാലത്ത് ചര്‍മം മൃദുവാക്കുന്നെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുക. വരണ്ടതും നിര്‍ജ്ജലീകരണം സംഭവിച്ചതുമായ ചര്‍മത്തില്‍ ഇവ പ്രകോപനം വര്‍ധിപ്പിക്കും, ഇത് മൈക്രോ-ഇന്‍ഫ്‌ലമേഷന് കാരണമാകാം.

* വിറ്റാമിന്‍ സി ഉപയോഗിക്കേണ്ട വിധം - വിറ്റാമിന്‍ സി സെറം ചര്‍മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നത് അവ ചര്‍മത്തെ വരണ്ടതാക്കാനോ പ്രകോപിപ്പികാനോ സാധ്യതയുണ്ട്. വിറ്റാമിന്‍ സി ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ഹൈഡ്രേറ്റിംഗ് സെറം പ്രയോഗിക്കുന്നത് നല്ലതാണ്.

* സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കരുത് - ശൈത്യകാലത്തും സണ്‍സ്‌ക്രീന് സംരക്ഷണം പ്രധാനമാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുന്നത് അകാല വാര്‍ദ്ധക്യത്തിന് കാരണമാകാം. മെച്ചപ്പെട്ട സംരക്ഷണത്തിന് ആന്റിഓക്‌സിഡന്റുകള്‍ക്കൊപ്പം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

* പതയുന്ന ക്ലെന്‍സറുകള്‍ ഉപയോഗിക്കുക - ഉയര്‍ന്ന ഫോം, സള്‍ഫേറ്റ് അധിഷ്ഠിത ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തെ വൃത്തിയാക്കുമെങ്കിലും ചര്‍മത്തെ പെട്ടെന്ന് വരണ്ടതാക്കാം. ഇത് ഒഴിവാക്കുന്നതിന്, മൃദുവായ, പിഎച്ച് ബാലന്‍സ്ഡ് ആയ ഒരു ക്ലെന്‍സര്‍ ഉപയോഗിക്കുക.

* മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത് - തണുത്ത കാലാവസ്ഥയില്‍ ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ആശ്വാസമായി തോന്നാമെങ്കിലും ചൂട് ചര്‍മത്തിലെ അവശ്യ ലിപിഡുകളും സെറാമൈഡുകളും ഇല്ലാതാകാന്‍ കാരണമാകും. ഇത് ചര്‍മത്തെ പെട്ടെന്ന് വരണ്ടതും പരുക്കനുമാക്കും. ചൂടുവെള്ളം ചര്‍മത്തിന്റെ സ്വാഭാവിക ഈര്‍പ്പം തടസപ്പെടുത്തുകയും വീക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കൊളാജന്‍ നഷ്ടത്തിന് കാരണമാകുന്നു. ചര്‍മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നതിന് പച്ചവെള്ളത്തില്‍ മുഖം കഴുകുന്നതാണ് നല്ലത്.

* കഫീന്‍ അമിതമായ പാനീയങ്ങള്‍ - ശൈത്യകാലത്ത് കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കും. രാവിലെ കാപ്പി കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് വെള്ളം കുടിക്കാം.

* മോയ്സ്ചറൈസര്‍ ഉപയോഗിക്കാതിരിക്കുന്നത് - ശൈത്യകാലത്ത് മോയ്‌സ്ചറൈസര്‍ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം ലോക്ക് ചെയ്യാന്‍ സഹായിക്കും. സെറാമൈഡുകള്‍, ഹൈലൂറോണിക് ആസിഡ്, നിയാസിനാമൈഡ്, പെപ്‌റ്റൈഡുകള്‍ തുടങ്ങിയവ അടങ്ങിയ മോസ്ചറൈസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Ads by Google
Thursday 04 Dec 2025 02.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW