-->
പാട്ടുപാടി ആരാധകരെ ഞെട്ടിച്ച് മൃദുല വാര്യരുടെ മകള്‍ മൈത്രേയി.‘ മേരെ ഡോല്‍ നാ സുന്‍’ എന്ന ഗാനത്തിലെ സങ്കീര്‍ണമായ വരികളാണ് മൈത്രേയി അനായാസമായി പാടുന്നത്. അമ്മ മൃദുലയും ഒപ്പമുണ്ട് മൃദുല തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
മാത്തൂന് ഇത് കളിഞ്ഞ് കളിക്കാന്‍ പോവേണ്ടത് കൊണ്ട് ഞങ്ങള്‍ ഇത്തിരി സ്പീഡിലാണേ പാടിയത് എന്ന അടിക്കുറിപ്പോടെയാണ് മൃദൃല വീഡിയോ പങ്കുവെച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മൈത്രേയിക്കാണ് കയ്യടി മുഴുവന്‍ ലഭിക്കുന്നത്.
അമ്മയെ പോലെതന്നെ മകളും കലക്കി എന്നാണ് ഗായിക രഞ്ജിനി ജോസ് കമന്റ് ചെയ്തത്. കണ്ടിരുന്ന എനിക്ക് ചുറ്റും ഓക്‌സിജന്‍ കുറഞ്ഞു എന്നാണ് മൈത്രേയിയുടെ അസാധ്യ ആലാപനം കണ്ട് ഒരു ആരാധകന്‍ കുറിച്ചത്.
റിയാലിറ്റി ഷോയിലൂടെ സിനിമാ പിന്നണി ഗാന രംഗത്തേക്ക് വന്ന ഗായകിയാണ് മൃസുല വാര്യര്‍. മൃദുലയുടെ ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ്. മൃദുലയുടെയും അരുണിന്റെയും ഏക മകളാണ് മൈത്രേയി.