-->
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരമായെത്തി പിന്നീട് നായികയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത മീന ഇന്നും സിനിമയില്‍ സജീവമാണ്.
മീന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. സാരിയിലുളള മനോഹര ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പൗഡര്‍ ബ്ലൂ, സില്‍വര്‍- ഗ്രേ നിറത്തിലുളള സില്‍ക്ക് സാരിയാണ് മീനയുടെ വേഷം. 49 വയസ്സുകാരിയായ മീന ലുക്കില്‍ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്.