Saturday, March 14, 2026 Last Updated 48 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 04.00 PM

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ആരാധകര്‍ക്കായി പുറത്തുവിട്ട് വീനസ് വില്യംസ്

uploads/news/2025/12/814163/3.gif
photo - facebook

നടന്‍ ആന്‍ഡ്രിയ പ്രെതിയുമായുള്ള തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് ടെന്നീസ് ഇതിഹാസം വീനസ് വില്യംസ്. ‘എന്‍ഗേജ്ഡ് 1/31/25’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് 45കാരിയായ ടെന്നീസ് ലോക ചാമ്പ്യന്‍ വിവാഹനിശ്ചയഫോട്ടോകള്‍ ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി വീനസിന് ആന്‍ഡ്രിയ പ്രെതിയുമായി ബന്ധമുണ്ട്.

നടനുമായുള്ള ബന്ധം പുറത്തറിഞ്ഞിരുന്നില്ല. എന്നാല്‍ ഇത് യാദൃശ്ചികമായി പുറത്തുവരികയായിരുന്നു. ഈ വര്‍ഷമാദ്യം, പൊതുപരിപാടികളില്‍ രണ്ട് വ്യത്യസ്ത ഡയമണ്ട് വളയങ്ങള്‍ ധരിച്ച് വീനസ് എത്തിയതിന് ശേഷമാണ് ആരാധകര്‍ വീനസിന്റെ പുതിയ ബന്ധം ചര്‍ച്ച ചെയ്തു തുടങ്ങിയത്. ഒരു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം സിംഗിള്‍സ് ടെന്നീസിലേക്ക് മടങ്ങിയെത്തിയ വീനസ് ആന്‍ഡ്രിയ പ്രെതിയുമായുളള ബന്ധം സ്ഥിരീകരിക്കുകയായിരുന്നു.

പ്രതി താരത്തെ ഇഷ്ടപ്പെടുന്നതായും വിവാഹത്തിന് നിര്‍ദ്ദേശിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു. ജൂലൈയിലായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ ഡിസിയിലെ മുബാദല സിറ്റി ഡിസി ഓപ്പണില്‍ സിംഗിള്‍സ് മത്സരം പൂര്‍ത്തിയാക്കിയ ശേഷം ഒരു ചാനലിനായി നല്‍കിയ ഹ്രസ്വ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തക വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് വീനസ് വില്യംസ് വിവാഹനിശ്ചയം പരസ്യമായി സമ്മതിച്ചത്.

Ads by Google
Wednesday 03 Dec 2025 04.00 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW