Tuesday, March 10, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 03.13 PM

ഈ മോഡലുകള്‍ക്ക് ഗംഭീര ക്രിസ്മസ് ഓഫറുകളുമായി ഹോണ്ട ; 1.76 ലക്ഷം രൂപ വരെ ലാഭത്തില്‍ കാറുകള്‍ സ്വന്തമാക്കാം

discounts

ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ ഹോണ്ട തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നിരവധി ക്രിസ്മസ് ഓഫറുകളാണ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. അമേസ്, എലിവേറ്റ്, സിറ്റി എന്നീ കിടിലന്‍ മോഡലുകള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സബ്‌കോംപാക്റ്റ് സെഡാനുകളില്‍ ഒന്നാണ് അമേസ്. ഈ ഡിസംബര്‍ മാസം ഓഫറുകള്‍ പ്രഖ്യാപിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭത്തില്‍ അമേസിനെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 7,40,800 രൂപ എന്ന ആകര്‍ഷകമായ എക്‌സ്‌ഷോറൂം വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന അമേസിന് 87,000 വരെയുള്ള ആനുകൂല്യങ്ങളോടെ ഇപ്പോള്‍ സ്വന്തമാക്കാനാവുന്നതാണ്. ഇതില്‍ കാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, ലോയല്‍റ്റി ബോണസ്, വാറണ്ടി എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.

ഹോണ്ട സിറ്റിയ്ക്കും 1,57,700 രൂപ വരെ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നു. ഇതിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 11,95,300 രൂപ മുതലാണ്. ലെവല്‍-2 ADAS സുരക്ഷാ സംവിധാനങ്ങള്‍, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സ്മാര്‍ട്ട് ഇന്‍ഫോടെയിന്‍മെന്റ്, മികച്ച റിയര്‍ സീറ്റ് സ്‌പേസ് എന്നിവയെല്ലാമാണ് പ്രധാന പ്രത്യേകത. സിറ്റിയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് നല്‍കിരിക്കുന്നത്. ഇത് 19-121 bhp വരെ പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രവുമല്ല 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനും ലഭിക്കുന്നത് കാറിനെ ആകര്‍ഷിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. മാനുവല്‍ വേര്‍ഷനില്‍ ശരാശരി 17.7-17.8 കിലോമീറ്റര്‍ മൈലേജും, CVT ഓട്ടോമാറ്റിക് മോഡലില്‍ ഏകദേശം 18.4 കിലോമീറ്റര്‍ മൈലേജുമാണ് നല്‍കുന്നത്.

ജനഹ്യദയത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച എലിവേറ്റിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 10,99,900 രൂപ മുതലാണ്. ഇപ്പോള്‍ 1,76,000 രൂപ വരെയുള്ള ഓഫറുകളിലാണ് ഈ വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്നത്. ശക്തമായ റോഡ് പ്രെസന്‍സ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വിശാലമായ ക്യാബിന്‍, എന്നിവയെല്ലാം എലിവേറ്റിനെ ഫാമിലി ഫ്രണ്ട്‌ലി എസ്യുവിയാക്കി മാറ്റുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് 121 bhp പവറും 145 Nm ടോര്‍ക്കും നല്‍കുന്നുണ്ട്. ഒപ്പം 6-സ്പീഡ് മാനുവലും CVT ഓട്ടോമാറ്റിക്കുമെന്ന രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മാനുവല്‍ വേര്‍ഷന്‍ ഏകദേശം 15.31 കിലോമീറ്റര്‍ മൈലേജും CVT ഓട്ടോമാറ്റിക് 16.92 കിലോമീറ്റര്‍ വരേയും മൈലേജ് കൈവരിക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW