Wednesday, March 11, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Dec 2025 09.55 AM

ഞങ്ങളുടെ ലിറ്റിൽ ബ്ലെസിംഗ്‌; മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് ശ്രീനാഥും അശ്വതിയും

sreenath-sivasankaran
photo-www.instagram.com/sreenath.sivasankaran

അച്ഛനും അമ്മയും ആയ സന്തോഷം പങ്കിട്ട് ഗായകൻ ശ്രീനാഥും ഭാര്യ അശ്വതിയും. പെണ്‍ കുഞ്ഞാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്. അവൾ ഇങ്ങെത്തി. ഞങ്ങളുടെ ലിറ്റിൽ ബ്ലെസിംഗ്‌ എന്നാണ് ചിത്രം പങ്കുവെച്ച് ശ്രീനാഥ് കുറിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.

2002 ലായിരുന്നു ശ്രീനാഥും സംവിധായകന്‍ സേതുവിന്റെ മകളും ഫാഷന്‍ സ്‌റ്റൈലിസ്റ്റുമായ അശ്വതിയും വിവാഹിതരായത്. കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ചലച്ചിത്രതാരങ്ങളുള്‍പ്പെടെ നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.

റിയാലിറ്റി ഷോയിലൂടെ സുപരിചിതനായി പിന്നണിഗാന രംഗത്തേക്കെത്തിയ ശ്രീനാഥ് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകന്റെ വേഷവുമണിഞ്ഞു. സബാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കും ശ്രീനാഥ് സംഗീതമൊരുക്കി.

Ads by Google
Wednesday 03 Dec 2025 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW