-->
ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ 502 പേര്‍ ഇന്തൊനീഷ്യയിലും 335 പേര്‍ ശ്രീലങ്കയിലും 176 പേര്‍ തായ്‌ലന്‍ഡിലും മൂന്നുപേര്‍ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക്. ശ്രീലങ്കയും ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധിപ്പേര്‍ അതിസാഹസികമായാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഒരാള്‍ രക്ഷപ്പെടാന്‍ തെങ്ങില്‍കയറി ഇരിക്കുകയായിരുന്നു.
നവംബര്‍ 26ന് അതിതീവ്ര മഴയില്‍ വീടും മറ്റും മുങ്ങിയതോടെ രക്ഷപ്പെടാനായി ഇയാള്‍ തെങ്ങിന്റെ മുകളില്‍ കയറുകയായിരുന്നു. രാത്രി മുഴുവന്‍ തെങ്ങിന് മുകളില്‍ തന്നെയിരുന്നു. അടുത്ത ദിവസം സൈനികര്‍ ഹെലികോപ്റ്റര്‍ മാര്‍ഗം പരിശോധന നടത്തുന്നതിനിടെ ഇയാള്‍ കൈ ഉയര്‍ത്തി കാണിച്ചു. ഇതോടെ സൈനികരില്‍ ഒരാള്‍ തെങ്ങിനുസമീപം ഇറങ്ങുകയും ഇയാളെ എയര്‍ലിഫ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.