Friday, March 13, 2026 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Dec 2025 09.53 AM

കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നു: അഭിമാനം തോന്നുന്നു എന്ന് യുവാവ്, വീഡിയോ ഏറ്റെടുത്ത് നെറ്റീസണ്‍സ്

man, career, auto, driver, quit, corporate, job

ഓരോ ജോലി മേഖലയിലും പ്രത്യേകിച്ച് കോര്‍പറേറ്റ് ഇടങ്ങളില്‍ ശാരീരികമായും മാനസികമായും തൊഴിലാളികള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ തുടരുന്നത് മാനസികാരോഗ്യത്തെത്തന്നെ തകരാറിലാക്കുകയും മോശം തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ജോലിയില്‍ നിന്നു ലഭിക്കുന്ന പണത്തെ ഓര്‍ത്തു മാത്രം ജീവിതം നശിപ്പിക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ഇവിടെ ഒരു യുവാവ്. ബെംഗളൂവിലെ രാകേഷ് എന്ന വ്യക്തിയാണ് കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോെ്രെഡവറായ അനുഭവം വ്യക്തി വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.

നിലവിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലിയിലേക്ക് മാറാന്‍ ശ്രമിക്കുന്നവരെയും തന്നെത്തന്നെയും പ്രചോദിപ്പിക്കാനാണ് വിഡിയോ ചെയ്‌തെന്നാണ് കക്ഷിയുടെ വിശദീകരണം. 'ഓട്ടോ െ്രെഡവര്‍, ഇനി ഒരു കോര്‍പ്പറേറ്റ് അടിമയല്ല' എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ച വിഡിയോയില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ. പുതിയൊരു തുടക്കത്തില്‍ക്കൂടി കടന്നു പോകുന്നതില്‍ എനിക്ക് ഭയം തോന്നുന്നില്ല. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്കു വേണ്ടിയാണ് ഈ വിഡിയോ. ജീവിതം തന്നെ ഉപേക്ഷിക്കാന്‍ തോന്നിയ, തിരിച്ചു വരവ് അസാധ്യ കരുതിയ സമയത്തെയാണ് ഇപ്പോള്‍ ഞാനോര്‍ക്കുന്നത്. ജീവിതം എന്നെ പരാജയപ്പെടുത്തുകയോ, അവസാനിപ്പിക്കുകയോ ചെയ്തില്ലെന്ന തിരിച്ചറിവോടെ ഞാനിപ്പോള്‍ ഓട്ടോ ഓടിക്കുന്നു. ഇതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ പ്രധാന കാര്യം ഞാന്‍ തുടര്‍ന്നും നന്നായി ജീവിക്കുമെന്നും എനിക്ക് അര്‍ഥപൂര്‍ണമായ പല കാര്യങ്ങളും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുമെന്നുമാണ്. നന്നായി ജീവിക്കാന്‍ പണം ആവശ്യമാണ്. പക്ഷേ സമ്പത്താണ് എല്ലാമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യവും മൂല്യവും കണ്ടെത്തുക എന്നതാണ് പ്രധാനം. ജീവിതത്തില്‍ എന്തെങ്കിലും തടസ്സം അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അതില്‍ നിന്ന് ഓടിയൊളിക്കാതെ അതിനെ നേരിടണം.' തൊഴില്‍ മാറാന്‍ തയാറെടുക്കുന്നവര്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. പിന്തുണയും പ്രചോദനവും നല്‍കുന്ന പ്രതികരണങ്ങളാണ് ഭൂരിപക്ഷം പേരും പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ഒരു കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ചുവെന്നും അത് എളുപ്പമല്ലായിരുന്നില്ലെങ്കിലും, പഠിക്കുന്നതിലും വളരുന്നതിലും സന്തോഷം കണ്ടെത്തിയെന്നും ഒരാള്‍ കുറിച്ചു. ജീവിതത്തില്‍ ഒരു പ്രധാന മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമാണ് രാകേഷിന്റെ വിഡിയോയെന്നും അദ്ദേഹത്തിന്റെ ധൈര്യത്തെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും അഭിനന്ദിക്കണമെന്നും മറ്റുചിലര്‍ കുറിച്ചത്. 'ഞാന്‍ എച്ച്ആറും മാര്‍ക്കറ്റിങ്ങും ഉള്ള എംബിഎ ബിരുദധാരിയാണ് ഇപ്പോള്‍ ഞാന്‍ ഒരു െ്രെഡവറാണ്.' മറ്റൊരാള്‍ കുറിച്ചു.

Ads by Google
Tuesday 02 Dec 2025 09.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW