-->
ഇന്ന് ഇന്ത്യയിലടക്കം ഒട്ടുമിക്ക രാജ്യങ്ങളിലുമുള്ള സംരക്ഷിത വനങ്ങളിലേക്ക് പണം വാങ്ങി സന്ദര്‍കകരെ പ്രവേശിപ്പിക്കാറുണ്ട്. ആദ്യമൊക്കെ ചില നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പദ്ധതി സാധാരണമായതോടെ അല്പം ഇളവുകളൊക്കെ വന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ പന്ന ടൈഗര്‍ റിസര്‍വിലെ സഫാരിക്കിടെ സന്ദര്‍ശകര്‍ക്ക് വേണ്ടി കടുവ കുടുംബത്തിന്റെ തൊട്ടടുത്ത് വരെ സഫാരി ജീപ്പുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും സഞ്ചാരികള്‍ കടുവകയുടെ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും ചിത്രീകരിച്ച ഒരു വീഡിയോ സമൂഹ ഇപ്പോള്‍ വൈറലാവുകയായിരുന്നു.
ഏകദേശം അഞ്ചാറ് ജീപ്പുകളിലായി സന്ദര്‍ശകര്‍ തങ്ങളുടെ വഴി മുടക്കി നില്‍ക്കുന്നതില്‍ കടുവ കൂട്ടം അസ്വസ്ഥരാകുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്ന് എങ്ങോട്ട് നീങ്ങണമെന്ന് അറിയാതെ അവര്‍ ആശങ്കപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ കടുവകളുടെ പശ്ചാത്തലത്തില്‍ ചില വിനോദ സഞ്ചാരികള്‍ തങ്ങളുടെ സെല്‍ഫികളെടുക്കാന്‍ തിരക്ക് കൂട്ടുന്നതും കാണാമായിരുന്നു. ഇതിനിടെ കടുവകള്‍ സഫാരി ജീപ്പുകള്‍ക്ക് ഇടയിലൂടെ മണ്‍പാത മുറിച്ച് കടക്കുന്നതും കാണാമായിരുന്നു. വീഡിയോ വിനോദ സഞ്ചാരികളുടെ സുരക്ഷയെയും പാര്‍ക്ക് മാനേജ്‌മെന്റിനെയും കുറിച്ച് നെറ്റിസണ്‍മാരെ ആശങ്കാകുലരാക്കി.
മാത്രമല്ല ഇത്തരം പെരുമാറ്റങ്ങള്‍ വലിയ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ദര്‍ നിരന്തരം ചൂണ്ടിക്കാണിക്കുമ്പോഴും സഫാരി െ്രെഡവര്‍മാരും ഗൈഡുമാരും ആരുടെ ആജ്ഞകളാണ് അനുസരിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു. നടപടി എടുക്കാനായി ഒരു ദുരന്തത്തിനായി സഫാരി കേന്ദ്രം കാത്തിരിക്കുകയാണോയെന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം. കടുവ സംരക്ഷണ കേന്ദ്രങ്ങളും സഫാരി വാഹനങ്ങള്‍ വന്യമൃഗങ്ങളില്‍ നിന്ന് കുറഞ്ഞ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് വിനോദ സഞ്ചാരികളെയും വന്യജീവികളെയും ഒരുപോലെ അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
WATCH | Tourists Gypsises Block Path Of Tiger Family, Click Pictures, Take Selfies From Dangerously Close Distance At Panna Tiger Reserve#MadhyaPradesh #Panna #TigerReserve pic.twitter.com/iDed99KGDY— Free Press Madhya Pradesh (@FreePressMP) December 1, 2025